കൊവിഡ് 19; ആശ്വാസ കണക്കുകളുമായി മഹാരാഷ്ട്ര

മഹാരാഷ്ട്രയിൽ ഇന്ന്  20,740 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. 424 മരണങ്ങൾ  കൂടി റിപ്പോർട്ട് ചെയ്തതോടെ  മരണസംഖ്യ 93,198 ൽ എത്തി. രോഗബാധിതരുടെ എണ്ണം 5,692,920 ആയി ഉയർന്നുവെന്ന് സംസ്ഥാന ആരോഗ്യ ബുള്ളറ്റിൻ അറിയിച്ചു.

മുംബൈയിൽ ഇന്ന് ആയിരത്തിന് താഴെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. 924 കോവിഡ് -19 കേസുകൾ നഗരം  രേഖപ്പെടുത്തി. ഇതോടെ രോഗികളുടെ എണ്ണം  702,522 ആയി ഉയർന്നു.

നഗരത്തിൽ 30 മരണങ്ങൾ കൂടി  റിപ്പോർട്ട് ചെയ്തതോടെ  മരണസംഖ്യ 14,750 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 1239 പേർക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു.   ആകെ രോഗമുക്തി നേടിയവർ 6,58,540. നിലവിൽ മുംബൈയിൽ 27,958 പേരാണ് ചികിത്സയിൽ കഴിയുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News