
എല്ലാ റവന്യു സേവനങ്ങളും ഒരു ഏകീകൃത പോർട്ടലിലൂടെ ലഭ്യമാക്കുമെന്ന് മന്ത്രി കെ.രാജൻ. സർവീസ് സംഘടനാ പ്രതിനിധികളുമായി ഓൺലൈൻ വഴി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയും വിവര സാങ്കേതിക വിദ്യയുടെ ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചും കൂടുതൽ ജനസൗഹൃദമാക്കും.
റവന്യൂ ഓഫീസുകളെ സേവനകേന്ദ്രങ്ങൾ ആക്കുന്നതോടൊപ്പം ജീവനക്കാരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും നടപടികളുണ്ടാകും.റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി കളക്ടർ മുതൽ വില്ലേജ് ഓഫീസർ വരെയുളള ജീവനക്കാരുമായി അടുത്ത ഘട്ടത്തിൽ ആശയവിനിമയം നടത്തി അഭിപ്രായ സ്വരൂപണം നടത്തും.
വില്ലേജ് ഓഫീസുകളുടെ ആധുനികവത്കരണത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.സംഘടനാ പ്രതിനിധികൾ ചർച്ചയിൽ ഉന്നയിച്ച വിഷയങ്ങളിൽ ഗൗരവത്തോടെയുള്ള ഇടപെടലുകൾ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here