സ്കൂള്‍ യൂണിഫോം, പാഠപുസ്തകം വിതരണം ആരംഭിച്ചു

പുതിയ അദ്ധ്യയന വർഷത്തെ സൗജന്യ കൈത്തറി യൂണിഫോം, ഒന്നാം ക്ലാസിലെ പാഠപുസ്തകം വിതരണോദ്ഘാടനം തിരുവനന്തപുരത്ത് നടന്നു.മണക്കാട് ഗവ.ടി.ടി.ഐ സ്‌കൂളിലായിരുന്നു ഉദ്ഘാടന ചടങ്ങ് . മന്ത്രിമാരായ വി.ശിവൻകുട്ടി,ആന്‍റെണി രാജു,ജി ആര്‍ അനില്‍ തുടങ്ങിവര്‍ സന്നിഹിതരായിരുന്നു.

മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു. 9,39,107 കുട്ടികൾക്കുള്ള യൂണിഫോമാണ് ഉപജില്ലകളിലെ വിതരണ കേന്ദ്രത്തിൽ എത്തിച്ചിട്ടുള്ളത്.പാഠപുസ്തകങ്ങൾ 13,064 സൊസൈറ്റികൾ വഴി നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News