ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17 കോടി പിന്നിട്ടു, ആകെ മരണം 35.37 ലക്ഷം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി കവിഞ്ഞു. മരണസംഖ്യ 35.37 ലക്ഷമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി പത്തൊമ്പത് ലക്ഷം കടന്നു.

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1.71 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് 2.7 കോടിയിലധികം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 3.22 ലക്ഷമായി. നിലവിൽ 22 ലക്ഷത്തിലധികം പേർ ചികിത്സയിലുണ്ട്.രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യു എസിൽ മൂന്ന് കോടി നാൽപ്പത് ലക്ഷം രോഗബാധിതരുണ്ട്.മരണസംഖ്യ ആറ് ലക്ഷം കടന്നു. രണ്ട് കോടി എഴുപത്തിയേഴ് ലക്ഷം പേർ രോഗമുക്തി നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here