മുംബൈയ്ക്കടുത്ത് ഉല്ലാസനഗറിൽ വീണ്ടും കെട്ടിട ദുരന്തം; 7 പേർ മരിച്ചു

മുംബൈയ്ക്കടുത്ത് ഉല്ലാസനഗറിൽ വീണ്ടും കെട്ടിട ദുരന്തം.കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് മുംബൈ ഉപനഗരമായ ഉല്ലാസനഗറിലെ അഞ്ചു നില കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞു വീണ് 7 പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. ഇതിനുപുറമെ, നാലിൽ കൂടുതൽ പേർ ഇപ്പോഴും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

താനെ ജില്ലയിലെ ഉല്ലാസനഗറിൽ സ്ഥിതി ചെയ്യുന്ന സായ് ശക്തി കെട്ടിടമാണ് ദുരന്തം വിതച്ചത്. മുംബൈയിൽ നിന്നും ഏകദേശം 46 കിലോമീറ്റർ ദൂരെയാണ് ഈ പ്രദേശം.രക്ഷാപ്രവർത്തനം തുടരുകയാണ്.

അഗ്നിശമന വകുപ്പും ടിഡിആർഎഫിൽ നിന്നുള്ള ഒരു സംഘവും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കുവാനുള്ള ശ്രമത്തിലാണ്. ഏഴു മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു.

അടുത്തിടെ സമാനമായ ഒരു സംഭവത്തിൽ ഉല്ലാസനഗർ ഒന്നാം നമ്പറിൽ മോഹിനി പാലസ് എന്ന കെട്ടിടത്തിന്റെ ഒരു ഭാഗം നിലം പൊത്തി അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

ഉല്ലാസനഗറിൽ 90 ശതമാനം കെട്ടിടങ്ങളും അനധികൃതമാണെന്ന് മുനിസിപ്പാലിറ്റി കണ്ടെത്തിയിരുന്നു. ഒന്നര ലക്ഷത്തിലധികം കെട്ടിടങ്ങൾക്കാണ് ഇതിനകം നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ അടുത്തടുത്തായി തകർന്ന് വീണ രണ്ടു കെട്ടിടങ്ങൾക്കും നോട്ടീസ് ലഭിച്ചിരുന്നില്ലെന്നാണ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News