ഷിബു ബേബി ജോണ്‍ ആര്‍.എസ്.പിയില്‍ നിന്ന് അവധിയെടുത്തു: ആർ.എസ്.പി മുന്നണി മാറണമെന്ന് മുറവിളി

ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തു.ആറ് മാസത്തേക്കാണ് അവധി.വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവധിയെന്നാണ് ഷിബു ബേബി ജോണ്‍ പറയുന്നത്. അതേസമയം പാര്‍ട്ടി നേതൃത്വത്തോടുള്ള പ്രതിഷേധമാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമുള്ള ആദ്യ യു.ഡി.എഫ് യോഗത്തില്‍ നിന്ന് ഷിബു ബേബി ജോണ്‍ വിട്ടുനിന്നിരുന്നു. പല ഘട്ടങ്ങളായി ഉന്നയിച്ച ആവശ്യങ്ങളില്‍ മതിയായ പരിഗണന നല്‍കാത്തതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നാണ് ഷിബു മാധ്യമങ്ങളോട് പറഞ്ഞത്.

ഘടകകക്ഷികളെ കോണ്‍ഗ്രസ് വേണ്ടവിധത്തില്‍ പരിഗണിക്കുന്നില്ല എന്ന ആക്ഷേപം നേരത്തെ ഷിബു ഉന്നയിച്ചിരുന്നു.സി.എം.പിക്കും ഫോര്‍വേഡ് ബ്ലോക്കിനും സീറ്റ് നല്‍കാതെ അപമാനിച്ചു. തെരഞ്ഞെടുപ്പില്‍ താഴേ തട്ടിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് വേണ്ട പിന്തുണ ലഭിച്ചില്ല തുടങ്ങിയ ആക്ഷേപങ്ങളാണ് ഘടകകക്ഷികള്‍ യു.ഡി.എഫ് യോഗത്തില്‍ ഉന്നയിച്ചത്.ഇടതു തരംഗം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. ജോസ് കെ. മാണിയും എല്‍.ജെ.ഡിയും മുന്നണി വിട്ടു പോയത് ക്ഷീണമായെന്നും യോഗം വിലയിരുത്തി.

അതേസമയം രാഷ്ട്രീയ പ്രവർത്തനം നിർത്തിയെന്ന പ്രചരണം ശരിയല്ലെന്ന് ഷിബു ബേബി ജോൺ കൊല്ലത്ത് പ്രതികരിച്ചു. വ്യക്തിപരമായ കാരണത്താലാണ് തൽക്കാലം അവധി എക്കുന്നതെന്നും ചവറയിൽ പരമ്പരാഗത വോട്ടുകൾ പോലും ലഭിച്ചില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here