തുറമുഖത്തിൽ നിന്ന് തുരുത്തിലേക്ക്; ടൈറ്റിൽ അനൗൺസ്മെന്റ് ട്രെയ്ലർ റിലീസ്

നിവിൻ പോളിയും രാജീവ് രവിയും ഒന്നിച്ച ചിത്രമായ ” തുറമുഖ ” ത്തിനു ശേഷം തെക്കേപാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപാട്ട് നിർമ്മിക്കുന്ന ” തുരുത്ത് “എന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് ട്രെയ്ലർ, പ്രശസ്ത ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്സ്,കുഞ്ചാക്കോ ബോബൻ എന്നിവർ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. പ്രമുഖ താരങ്ങളെ അണിനിരത്തി ഹബീബ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തിരക്കഥ ഹബീബ് മുഹമ്മദും ടോണി ജോയ് മണവാളനും ചേർന്നൊരുക്കുന്നു. പുതുമുഖങ്ങളായ സഞ്ജു പ്രഭാകർ,ശ്രീനാഥ് ഗോപിനാഥ്, മഹേന്ദ്ര മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം മറ്റു പ്രമുഖ താരങ്ങൾ കൂടി പ്രധാന വേഷത്തിൽ എത്തുമെന്നാണ് സൂചന. ഒരുപിടി നവാഗതരെ ക്യാമറക്കു മുൻപിലും പിന്നിലും സംഭാവന ചെയ്തിട്ടുള്ള നിർമ്മാതാവ് സുകുമാർ തേക്കേപ്പാട്ട് ഇത്തവണയും ഒത്തിരി നവാഗതരെ പരിചയപ്പെടുത്തുന്നുണ്ട് തുരുത്തിലൂടെ.നിഖിൽ സുരേന്ദ്രൻ ക്യാമറ ചലിപ്പിച്ച ഒരു തുരുത്തിൻ്റെ അതിജീവന കഥ പറയുന്ന ചിത്രം മികച്ച ദൃശ്യാനുഭവം സമ്മാനിക്കുമെന്ന് തീർച്ച തരുന്ന ട്രെയിലർ ആണ് അണിയറ പ്രവര്ത്തകര് പുറത്ത് വിട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News