
പുതിയ കെ.പിസിസി പ്രസിഡന്റിനെ ഒരാഴ്ചക്കുള്ളില്‍ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കാന്‍ സാധ്യത. തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കുന്ന അശോക് ചവാന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സങ്കേതികം മാത്രം. ഇപ്പോള്‍ തന്നെ പുതിയ അധ്യക്ഷനാരെന്ന് ഹൈക്കമാന്‍ഡ് നേതാക്കള്‍ തമ്മില്‍ തത്വത്തില്‍ ധാരണ ആയിക്കഴിഞ്ഞു.
കെ.സുധാകരന്റെ പേരിനാണ് മുന്‍ഗണന. കൊടിക്കുന്നില്‍ സുരേഷ് ഹൈക്കമാന്‍ഡിന് മുന്നില്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെങ്കിലും കാര്യമായ പിന്തുണ നേതാക്കളില്‍ നിന്ന് ലഭിച്ചിട്ടില്ല.
പുതിയ പദവി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കെ.സുധാകരന്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായും കെ.മുരളീധരനുമായും ചര്‍ച്ച നടത്തി. സുധാകരനായി സോഷ്യല്‍ മീഡിയയിലും ക്യാമ്പയില്‍ വ്യാപകമായി തുടരുകയാണ്. അതേസമയം നിലവിലെ യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസനെയും ഉടന്‍ മാറ്റുമെന്നാണ് സൂചന.
പകരം പി.ടി തോമസിന്റേയും കെസി ജോസഫിന്റെയും പേരുകളാണ് നിലവില്‍ പരിഗണനയില്‍ ഉള്ളത്. ഉമ്മന്‍ചാണ്ടിയുടെ എ വിഭാഗത്തിന്റെയും പിന്തുണ കെ.സി.ജോസഫിനാണ്. കെ. മുരളീധരന്‍ എം.പിയുടെ പേര് നേരത്തെ ഉയര്‍ന്നെങ്കിലും വിഡി സതീശന്‍ പ്രതിപക്ഷ നേതാവ് പദവിയില്‍ എത്തിയതോടെ ആ സാധ്യത മങ്ങി. മാത്രമല്ല തല്‍ക്കാലം ഒരു പദവിയിലേക്കും താനില്ലെന്നും എംപി പദവിയായി തുടരുകയാണ് ലക്ഷ്യമെന്നും മുരളീധരന്‍ നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here