ക്ലബ്ഹൗസ്: ലോകത്തെവിടെയുമുള്ള ചർച്ചകളിൽ പങ്കെടുക്കാം….ക്ലബ് ഹൗസിൽ എങ്ങനെ ചേരാം ?

മലയാളത്തിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ക്ലബ്ഹൗസ് ഇപ്പോള്‍ ചര്‍ച്ചയാണ്. ക്ലബ്ഹൗസ് എന്ന ആപ്പിന്‍റെ ജനനം കൊവിഡിന്റെ കാലത്തായതുകൊണ്ട് തന്നെ ഈ ആപ്പിനെ ‘ലോക്ക്ഡൌണ്‍ ചൈല്‍ഡ്’ എന്ന് വിശേഷിപ്പിച്ച വിദഗ്ധരുമുണ്ട്.10 മില്യൺ ആളുകൾ ഇത് ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2020 മാര്‍ച്ചില്‍ ഐഒഎസ് പ്ലാറ്റ്ഫോമില്‍ തുടങ്ങിയ ആപ്പ് അമേരിക്കയില്‍ അതിവേഗമാണ് വന്‍ തരംഗമായത്.ഈ വര്ഷം മെയ് മാസത്തില്‍ ആന്‍ഡ്രോയ്ഡില്‍ ആപ്പ് എത്തിയതോടെയാണ് നമ്മുടെ നാട്ടില്‍ അടക്കം ക്ലബ് ഹൌസ് ഇത്രയും ജനകീയമായത്.

ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് പ്ലേസ്റ്റോറില്‍ നിന്നും സൗജന്യമായി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഈ ആപ്പില്‍ കയറാൻ ക്ലബ് ഹൌസ് മെമ്പറുടെ ഇന്‍വൈറ്റ് ആവശ്യമാണ്.ഒരു മെമ്പര്‍ക്ക് ആകെ 4 ഇന്‍വൈറ്റ് മാത്രമാണ് ലഭിക്കുക. ക്ലബ്ഹൗസിൽ നിലവിലുള്ള നിങ്ങളുടെ സുഹൃത്തുക്കൾക്ക് നിങ്ങളെ ആഡ് ചെയ്യാൻ സാധിക്കും.

  • ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ക്ലബ്ഹൗസ് ഡ്രോപ് ഇന്‍ ഓഡിയോ ചാറ്റ് എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക

  • നിങ്ങളുടെ ഫോട്ടോ, ബയോ, ഇ മെയില്‍ ഐഡി, ഫോണ്‍നമ്പര്‍ എന്നിവ ചേര്‍ത്ത് അക്കൗണ്ട് തുടങ്ങാം

  • നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഇത് നോട്ടിഫിക്കേഷനായി ലഭിക്കും

  • അവര്‍ അപ്രൂവ് ചെയ്യുന്ന പക്ഷം നിങ്ങള്‍ ക്ലബ് ഹൗസുകളില്‍ അംഗമാകുന്നു

ശബ്ദങ്ങളുടെ ലോകമാണ് ക്ലബ് ഹൌസ്.മറ്റു സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലെ പോലെ ഫോട്ടോയും വിഡിയോയുമൊന്നുമല്ല ഇവിടെ പ്രധാനം.അതായത് രണ്ട് പ്രൊഫൈലുകള്‍ തമ്മില്‍ വീഡിയോ, ഇമേജ്, ടെക്സ്റ്റ് ഇവയൊന്നും കൈമാറാന്‍ കഴിയില്ല. താല്പര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ ചെയ്യാം,ലോകത്തെവിടെയുമുള്ള ചർച്ചകളിൽ പങ്കെടുക്കാം പാട്ടുകേൾക്കാം,പാടാം…..രണ്ടുപേർക്കു തമ്മിൽ സംസാരിക്കാൻ ഒരു റൂം ഉണ്ടാക്കണമെന്ന് മാത്രം .ആ റൂമിലേക്ക് രണ്ടുപേരാണ് വേറെ ആളുകളെയും ക്ഷണിക്കാം,അവർ പറയുന്നത് കേൾക്കാം ,മറുപടി പറയാം . റൂം എന്ന ആശയത്തിലാണ് ചര്‍ച്ച ഉണ്ടാകുന്നത് .ആര്‍ക്കും റൂം സംഘടിപ്പിക്കാം. 5000 അംഗങ്ങളെവരെ ഒരു റൂമില്‍ ഉള്‍പ്പെടുത്താം.

റൂം സംഘടിപ്പിക്കുന്നയാളായിരിക്കും ആ റൂമിന്‍റെ മോഡറേറ്റര്‍. മോഡറേറ്റര്‍ക്ക് റൂമില്‍ സംസാരിക്കേണ്ടവരെ തീരുമാനിക്കാം. ഒരു റൂമില്‍ കയറിയാല്‍ അയാള്‍ക്ക് അവിടെ നടക്കുന്ന എന്ത് സംസാരവും കേള്‍ക്കാം. ഒരു പ്രത്യേക ടോപ്പിക്ക് ഇഷ്ടപ്പെടുന്നവരുടെ കൂട്ടായ്മയാണ് ക്ലബുകള്‍. അത് ഈ ആപ്പിന്‍റെ പ്രത്യേകതയാണ് ഈ ക്ലബുകള്‍ അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് ചര്‍ച്ച റൂമുകള്‍ രൂപീകരിക്കാന്‍ സാധിക്കും.

ഫോണ്‍ നമ്പര്‍ അടിസ്ഥാനമാക്കിയാണ് ഈ ആപ്പില്‍ റജിസ്ട്രര്‍ ചെയ്യുന്നത്. അതിനാല്‍ തന്നെ നിങ്ങള്‍ നമ്പര്‍ ഉപയോഗിച്ച് ആപ്പില്‍ ചേരുമ്പോള്‍ നിങ്ങളുടെ കോണ്‍ടാക്റ്റുള്ള ആപ്പില്‍ നിലവിലുള്ള സുഹൃത്തിന് നോട്ടിഫിക്കേഷന്‍ എത്തും. അയാള്‍ അനുവദിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആപ്പിലെത്താം.ആന്‍ഡ്രോയ്ഡ് ആപ്പില്‍ ചേരുന്പോള്‍ നിങ്ങള്‍ നല്‍കുന്ന പ്രൊഫൈല്‍ പേര് പിന്നീട് മാറ്റാന്‍ സാധിക്കുന്നതല്ല. എന്നാല്‍ ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഇത് ഒരുതവണ മാറ്റാം. പ്രൊഫൈല്‍ പിക്ചര്‍ എത്രവേണമെങ്കിലും മാറ്റാന്‍ സാധിക്കും.

വെര്‍ച്വല്‍ റൂമുകളില്‍, ഉപയോക്താക്കള്‍ക്ക് പങ്കെടുക്കുന്ന ആളുകളുടെ ഒരു ലിസ്റ്റ് കാണാനാകും, അവര്‍ മുറിയില്‍ ക്ലിക്കുചെയ്യുകയാണെങ്കില്‍, ഓഡിയോ സ്വിച്ച് ഓണ്‍ ചെയ്യുകയും അവര്‍ക്ക് സംഭാഷണം കേള്‍ക്കാനും കഴിയും. ലോകത്തെവിടെയും ഉള്ളവരുമായി ശബ്ദരൂപത്തില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാമെന്നതാണ് ക്ലബ് ഹൗസിന്റെ പ്രത്യേകത. മുന്‍കൂട്ടി പ്രഖ്യാപിച്ച് ചാറ്റ് റൂമുകള്‍ തുടങ്ങാനും സൗകര്യം ഉണ്ട്. ഇതിലൂടെ പ്രത്യേക വിഷയങ്ങളില്‍ സംസാരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇഷ്ടാനുസരണം ജോയിന്‍ ചെയ്യാനുമാകും. അതേസമയം ആപ്പിന്റെ സ്വകാര്യതയെ സംബന്ധിച്ചും പലര്‍ക്കും സംശയങ്ങളുണ്ട്. ക്ലബ് റൂമുകളില്‍ സംസാരിക്കുന്ന ഓഡിയോ സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് മറ്റു ആപ്ലിക്കേഷനുകള്‍ വഴി പരസ്യപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നാണ് അഭിപ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here