ജോർജിനും മലർ മിസിനും ഇന്ന് ആറാംവാർഷികം

‘പ്രേമം’ റിലീസ്​​ ആയതിന്റെ ആറാം വാർഷികമാണ് ഇന്ന്.

ജോർജ് എന്ന യുവാവിന്റെ ജീവിതത്തിൽ മൂന്നു കാലഘട്ടങ്ങളിലെ പ്രേമങ്ങളാണ് അൽഫോൻസ് പുത്രൻ ‘പ്രേമം’ എന്ന സിനിമയിലൂടെ പറഞ്ഞത്. അനുപമ പരമേശ്വരൻ, സായ് പല്ലവി, മഡോണ എന്നിങ്ങനെ മൂന്നു നായികമാരും നിവിൻ പോളിയും ആയിരുന്നു താരങ്ങൾ.ഈ കാലത്ത് പ്രേമം എന്നു കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേക്ക് ആദ്യമെത്തുക മലരേ എന്ന പാട്ടും മലർ മിസ്സും ജോർജുമാണ്.

ചെറുതും വലുതുമായി 17 പുതുമുഖങ്ങളുണ്ട് ചിത്രത്തിൽ. അതല്ലാതെ വയറു നിറച്ചു പാട്ടുണ്ട് പടത്തിൽ, പിന്നെ 2 ചെറിയ തല്ലും. പ്രേമത്തിൽ പ്രേമവും കൊറച്ചു തമാശയും മാത്രമേ ഉണ്ടാവൂ. യുദ്ധം പ്രതീക്ഷിച്ച് ആരും ആ വഴി വരരുത്.” എന്നായിരുന്നു സിനിമ റിലീസാകും മുൻപ് അൽഫോൻസ് പുത്രന്റെ കുറിപ്പ്.പക്ഷെ ചെറിയ പടം എന്ന സംവിധായകന്റെ കുറിപ്പിനെ തിരുത്തികുറിച്ചു പ്രേക്ഷകർ.

ക്യാമ്പസ് ലൈഫ്, കോളേജ് കാലത്തെ തമാശകൾ, യുവജനോത്സവ വേദികൾ, ഓണാഘോഷം,അബദ്ധങ്ങൾ ഇങ്ങനെ ചെറുപ്പക്കാരുടെ ജീവിതത്തെ ഏറെ അടുത്ത് നിന്ന് കാണിച്ചു തന്ന ചിത്രം.പൊളിഞ്ഞു പോകുന്ന പ്രേമവും വേദനിപ്പിക്കുന്ന പ്രേമവും സ്വന്തമാക്കുന്ന പ്രേമവും ഒരേ ഫ്രെയിമിൽ.ഇതൊക്കെയാവാം പ്രേക്ഷകനെ പ്രേമത്തിലേക്ക് അടുപ്പിച്ചത്.അതുവരെ കണ്ട നായികമാരിൽ നിന്നും മാറി മുഖത്ത് കുറച്ചു മുഖക്കുരുവുള്ള നായിക,ജോര്‍ജ് കോയ ശംഭു എന്നിവരുടെ സൗഹൃദം നല്ല പാട്ടുകൾ.ഇത്രയൊക്കെ മതിയായിരുന്നു പ്രേമം ട്രെൻഡ് ആയി മാറാൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here