കേന്ദ്ര സർക്കാരിനെതിരെ മുംബൈ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

പി എം കെയേഴ്സ് ഫണ്ട് മുഖേന മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ സർക്കാർ മെഡിക്കൽ കോളേജിലേക്കും ആശുപത്രിയിലേക്കും നൽകിയ 150 വെൻറിലേറ്ററുകളിൽ 113 എണ്ണവും പ്രവർത്തിക്കാത്തവയാണെന്ന വാർത്തയിൽ കേന്ദ്രസർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി മുംബൈ ഹൈക്കോടതി. പരസ്പരം പഴി ചാരി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന നടപടിയിൽ മുംബൈ ഹൈക്കോടതി കേന്ദ്രത്തെ കുറ്റപ്പെടുത്തി

വെന്റിലേറ്ററുകൾ കൈകാര്യം ചെയ്യാൻ ഡോക്ടർമാർക്കും പാരാമെഡിക്കുകൾക്കും ശരിയായ പരിശീലനം പോലും നൽകിയിട്ടില്ലെന്നും മുംബൈ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു. വികലമായ വെന്റിലേറ്ററുകളുടെ നിർമ്മാതാവിനെ പ്രതിരോധിക്കുന്നതിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കൂടുതൽ ശ്രദ്ധിക്കുന്നതെന്നും രോഗികളുടെ ജീവന് ഒരു വിലയും കൽപ്പിച്ചിട്ടില്ലെന്നും ബെഞ്ച് കുറ്റപ്പെടുത്തി. ജനങ്ങൾക്കൊപ്പമാണോ അതോ വെട്ടിപ്പു കമ്പനികൾക്കൊപ്പമാണോ സർക്കാരെന്നായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം.

കൊവിഡ് കാലത്ത് കേന്ദ്രസർക്കാർ പതിനായിരക്കണക്കിന് വെന്റിലേറ്ററുകളുടെ ഓർഡറുകളാണ് ഗുജറാത്തിലെ ഒരു കടലാസു കമ്പനിക്ക് മാത്രം നൽകിയത്. അവർക്ക് ഇരുപത്തിരണ്ടര കോടി അഡ്വാൻസു നൽകി ഉണ്ടാക്കിയ വെന്റിലേറ്ററുകൾ പ്രവർത്തന ക്ഷമമല്ല എന്നാണ് പുറത്ത് വന്ന വാർത്ത.കൊവിഡ് വാക്സിന്റെ വിതരണത്തിലും ഈ പക്ഷപാതമാണ് കേന്ദ്ര സർക്കാർ കാണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News