ദില്ലിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തില്‍ താഴെയെത്തി

ദില്ലിയില്‍ പ്രതിദിന കേസുകള്‍ ആയിരത്തില്‍ താഴെയെത്തി. 900ത്തോളം കേസുകള്‍ മാത്രമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തയതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. രണ്ടാം തരംഗത്തില്‍ ആദ്യമായാണ് ദില്ലിയില്‍ പ്രതിദിന കേസുകള്‍ ആയോരത്തില്‍ താഴെ എത്തുന്നത്.

അതേസമയം രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുകയാണ്. 24 മണിക്കൂറിനിടെ രാജ്യത്ത് 1,73,790 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3617 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രോഗമുക്തി നിരക്ക് 90.80 %മായി വര്‍ദ്ധിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ കൊവിഡ് കണക്കില്‍ തുടര്‍ച്ചയായ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ രാജ്യത്ത് 1,73,790 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3617 മരണവും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് കേസുകള്‍ 2 ലക്ഷത്തില്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 31,079 പുതിയ കേസുകളും,486 മരണവും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 22,823 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 401 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മഹാരാഷ്ട്രയില്‍ 20,740 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു, ദില്ലിയില്‍ 1141 പേര്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ ദില്ലിയിലെ പ്രതിദിന കൊവിഡ് പോസ്റ്റിവിറ്റി നിരക്ക് 1.59%മായി കുറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,84,601 പേര് രോഗമുക്തി നേടി. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 90.80% ആയി വര്‍ദ്ധിച്ചുവെന്നും പ്രതിവാര പോസിറ്റീവ് നിരക്ക് നിലവില്‍ 9.84% ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.36% മായി കുറഞ്ഞു. തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10% ല്‍ താഴെയാകുന്നത് ആശ്വാസമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News