ഉത്തർപ്രദേശിൽ വ്യാജ മദ്യ ദുരന്തം: 15 പേർ മരിച്ചു

ഉത്തർപ്രദേശിലെ അലിഗഡില്‍ വ്യാജ മദ്യം കഴിച്ച് 15 പേർ മരിച്ചു.16 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബാറുടമയുൾപ്പെടെ നാല് പേര് പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.സംഭവത്തില്‍ അധികൃതർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായമായി അഞ്ച് ലക്ഷം രൂപ ജില്ലാ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചു.വ്യാജ മദ്യം വിറ്റ ബാർ അടച്ചുപൂട്ടിയെന്നും, പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചെന്നും അധികൃതർ അറിയിച്ചു. അറസ്‌റ്റിലായ ബാറുടമയേയും സഹായികളേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

വ്യാഴ്ചയോടെയാണ് ബാറില്‍ നിന്നും മദ്യം കഴിച്ചവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയത്. സമീപ ഗ്രാമങ്ങളിൽ നിന്നുള്ള നിരവധി പേരും മദ്യം കഴിച്ചിരുന്നു. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News