ADVERTISEMENT
ആഭ്യന്തര വിമാന യാത്രകൾക്ക് വീണ്ടും ചെലവേറും. ടിക്കറ്റിന്റെ അടിസ്ഥാന നിരക്ക് 13 മുതൽ 16 ശതമാനം വരെ വർധിപ്പിച്ചു. പുതിയ നിരക്ക് ജൂണ് 1 മുതൽ പ്രാബല്യത്തിൽ വരും. നിരക്ക് വർധനവ് 3 മാസത്തിനിടെ രണ്ടാം തവണ.
കൊവിഡ് രണ്ടാം തരംഗത്തിൽ വിമാനക്കമ്പനികൾ പ്രതിസന്ധിയിലായതാണ് നിരക്ക് ഉയർത്താൻ കാരണമെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം. 2021 ഫെബ്രുവരിയിൽ സർക്കാർ വിമാന നിരക്കുകൾ 10 മുതൽ 30 ശതമാനം വരെ ഉയർത്തിയിരുന്നു.
വിവിധ ദൈര്‍ഘ്യങ്ങളിലെ വിമാന യാത്രാ ടിക്കറ്റുകൾക്ക് 2,000 രൂപ മുതൽ 9,800 രൂപ വരെയായിരുന്നു നിരക്ക് വര്‍ധന. അടിസ്ഥാന നിരക്കുകളും ഉയര്‍ന്ന നിരക്കുകളും വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടിസ്ഥാന നിരക്ക് വീണ്ടും കൂട്ടിയത്.
40 മിനിറ്റിനുള്ളിൽ ഉള്ള യാത്രകളുടെ ടിക്കറ്റുകളുടെ കുറഞ്ഞ പരിധി 2,300 രൂപയിൽ നിന്ന് 2,600 രൂപയായി ആണ് ഉയര്‍ത്തിയിരിക്കുന്നത്. 13 ശതമാനമാണ് ടിക്കറ്റ് നിരക്ക് വർധന. 40 മിനിറ്റിനും 60 മിനിറ്റിനും ഇടയിലുള്ള ദൈർഘ്യമുള്ള യാത്രകളുടെ ടിക്കറ്റ് നിരക്ക് 2,900 രൂപയിൽ നിന്ന് 3,300 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.
ജൂൺ ഒന്നു മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുക. അടിസ്ഥാന നിരക്കുകളിൽ ആണ് മാറ്റം. അതേ സമയം ഉയർന്ന ടിക്കറ്റ് നിരക്കുകൾ മാറ്റമില്ലാതെ തുടരും.
കൊവിഡ് രണ്ടാം തരംഗത്തിൽ വീണ്ടും വിമാന കമ്പനികൾ പ്രതിസന്ധിയിൽ ആയതാണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്താൻ കാരണം. വരുമാനമുയര്‍ത്താൻ വിമാനക്കമ്പനികളെ സഹായിക്കുന്നതിൻെറ ഭാഗമായാണ് നീക്കമെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം
Get real time update about this post categories directly on your device, subscribe now.