കൊവിഡ് രണ്ടാം തരംഗം: MIS-C കുട്ടികളിൽ ശ്രദ്ധവേണം

രാജ്യമൊട്ടാകെ രണ്ടാം കൊവിഡ് തരംഗത്തിൽ ബുദ്ധിമുട്ടുകയാണ്.ധാരാളം കുട്ടികൾ കൊവിഡ് പോസിറ്റീവ് ആകുന്നുണ്ട്.പക്ഷേ അധികം പേരിലും വന്നുപോയത് പോലും അറിയുന്നില്ല. രോഗലക്ഷണങ്ങൾ ഒന്നുമില്ലാതെയാണ് ചിലരിൽ രോ​ഗം കടന്നു പോകുന്നത്. അതിനുശേഷം കുട്ടികളിൽ വരാൻ സാധ്യതയുള്ള ഒരു പ്രശ്നമാണ് MIS-C(Multi System inflammatory syndrome in Children ). ഈ പ്രശ്നം, കൊവിഡ് വന്ന എല്ലാ കുട്ടികൾക്കും വരണമെന്നില്ല. പക്ഷേ കൊവിഡ് വന്നു പോയശേഷംഉണ്ടാകാനുള്ള സാധ്യതയുണ്ട്.അതിനാൽ ഈ പ്രശ്നത്തിന് രോഗലക്ഷണങ്ങൾ കൃത്യമായി അറിയുകയും ഭയപ്പെടാതെ ചികിത്സ തേടുകയും വേണം.

ഈയിടെ ഒരു കുഞ്ഞിന്റെ അമ്മ കുട്ടിയുമായി വന്നു. ശരീരത്തിലെ ചുവന്ന പാടുകൾ കുറയുന്നില്ല എന്നും പനി മൂന്നു ദിവസമായി ഉണ്ടെന്നും ആന്റിജൻ ടെസ്റ്റ് ചെയ്തു, നെഗറ്റീവ് ആണെന്നും അലർജി ആണെന്ന് കരുതി ലോഷനും പുരട്ടി അലർജി മരുന്നുകളും കഴിച്ചു എന്നും അവർ പറഞ്ഞു. കുട്ടിക്ക് ആകട്ടെ നല്ല പനിയും, ദേഹത്ത് ചുവന്ന പാടുകൾ, നല്ല കരച്ചിൽ, ചുണ്ടിലും കയ്യിലും എല്ലാം ചുവപ്പ്, എന്തുകൊണ്ടാണിങ്ങനെ ഡോക്ടർ?…..കുട്ടിയെ പരിശോധിക്കുകയും രക്തപരിശോധനയിൽ കണ്ട വ്യതിയാനങ്ങളും എല്ലാം കൊവിഡിന് ശേഷമുള്ള MIS-C എന്ന ആരോഗ്യ പ്രശ്നത്തിലേക്ക് ആണ് വിരൽ ചൂണ്ടിയത്.

ഇനി ഈ രണ്ടാം തരംഗത്തിൽ കുട്ടികൾ ശ്രദ്ധിക്കേണ്ട വിഷയമാണ് MIS-C. കൊവിഡ് ആണോ MIS-C ആണോ വില്ലൻ എന്ന് ചോദിച്ചാൽ MIS-C യുടെ കൃത്യമായ രോഗലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോയാൽ, ചികിത്സ വൈകിയാൽ, എല്ലാം രോഗം ഗുരുതരമാകാം.

1. MIS-C എന്തുകൊണ്ട് സംഭവിക്കുന്നു ?  കൊവിഡിന് ശേഷം ശരീരത്തിലുണ്ടാകുന്ന ആന്റി ബോഡികളുടെ അമിത പ്രതിപ്രവർത്തനം മൂലമാണ് MIS-C ഉണ്ടാകുന്നത്.

2.എപ്പോഴാണ് MIS-C വരാൻ സാധ്യത?  കൊവിഡ് വന്നശേഷം രണ്ട് ആഴ്ച മുതൽ രണ്ടുമാസത്തിനുള്ളിൽ MIS-C വരാനുള്ള സാധ്യതയുണ്ട്. പക്ഷേ കോവിഡ് വന്നത് അറിയാതെ പോവുകയാണെങ്കിൽ കൃത്യമായ രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ രോഗനിർണയം നടത്തേണ്ടത് ആവശ്യമാണ്.

3. MIS-C എങ്ങനെയൊക്കെ ബാധിക്കുന്നു? കുട്ടികളിൽ കടുത്ത വിട്ടുമാറാത്ത പനിയോടൊപ്പം മറ്റ് അവയവങ്ങൾ( രണ്ട് അവയവങ്ങൾ )എങ്കിലും ഹൃദയം, കിഡ്നി, ശ്വാസകോശം, രക്തം, വയർ,തൊലി,തലച്ചോർ എന്നീ അവയവങ്ങളെ ബാധിക്കാം. രക്തപരിശോധനയിൽ MIS-C യുടെ പ്രത്യേകമായ വ്യതിയാനങ്ങൾ കാണിക്കുന്നു.

കുട്ടിക്ക് MIS-C എന്ന് രോഗനിർണയം ഉറപ്പിക്കുന്നതിനു മുൻപ് ഈ രോഗവുമായി സാമ്യമുള്ള മറ്റ് അസുഖങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പിക്കുകയും വേണം. ഒപ്പം അടുത്തിടെ കൊവിഡ് ഇൻഫെക്ഷൻ ഉണ്ടായതിന് തെളിവ്(RT PCR/Antigen/Antibody) ഉറപ്പിക്കുകയും വേണം. ഓർക്കുക പനിക്ക് ആന്റിജൻ അല്ലെങ്കിൽ RTPCRടെസ്റ്റ് നെഗറ്റീവ് ആണെന്ന് കരുതി പനിയുടെ ചികിത്സ തേടാൻ വൈകരുത്.MIS-C ആണെങ്കിൽ ആന്റിബോഡി മാത്രം പോസിറ്റീവായി വരാം.

4. പ്രധാന രോഗലക്ഷണങ്ങൾ

# കടുത്ത പനിയോടൊപ്പം കുട്ടിക്ക് വയറുവേദന
#ദേഹത്ത് ചുവന്ന പാടുകൾ
#വയറിളക്കം
#ഛർദിൽ
#കണ്ണിൽ ചുവപ്പ്
#കൈകളിൽ നീര്
#കഴുത്തിൽ കഴലകൾ
#Shock
#ന്യൂറോളജിക്കൽ Symptoms
#ജന്നി
#പെരുമാറ്റത്തിലെ വ്യതിയാനങ്ങൾ

5. എങ്ങനെ കണ്ടുപിടിക്കാം?

മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടനെ ശിശുരോഗ വിദഗ്ധനെ കാണിക്കുകയും രക്തപരിശോധനയിലൂടെ, ESR, CRP, DDimer, Platelet count, NT Pro BNP, Ferritin, Troponin T മുതലായവയുടെ വ്യതിയാനങ്ങൾ രോഗനിർണയത്തിൽ പങ്കുവഹിക്കുന്നു. കുട്ടികളുടെ ഹൃദയാരോഗ്യം ഉറപ്പിക്കുന്നതിന് ഹൃദയ രോഗ വിദഗ്ധൻ സേവനവും വേണ്ടിവരും.

6. ചികിത്സ എങ്ങനെ? MIS-C യുടെ രോഗലക്ഷണങ്ങൾ ഡെങ്കിപ്പനി, കടുത്ത അണുബാധ,എലിപ്പനി, ചെള്ളുപനി മുതലായവയുടെ രോഗലക്ഷണങ്ങളും ആയി സാമ്യമുള്ളതിനാൽ ഇവയൊന്നും ഇല്ല എന്ന് ആദ്യം ഉറപ്പിക്കണം. ICU ചികിത്സ, പ്രത്യേക മരുന്നുകൾ IVIG, സ്റ്റിറോയ്ഡ് മുതലായവ വേണ്ടിവരും. കുട്ടികളുടെ ഹൃദയാരോഗ്യത്തെയും പ്രവർത്തനത്തെയും ബാധിക്കുകയാണ് എങ്കിൽ Heparin മുതലായ മരുന്നുകളും നൽകണം.

MIS-C യിൽ നിന്നും രോഗമുക്തി നേടിയശേഷംAspirin മരുന്നും കുറച്ചു ദിവസം നൽകേണ്ടിവരും. അങ്ങനെ കൃത്യമായ ചികിത്സ(protocol അനുസരിച്ച്) കരുതലോടെ വേണം. നിസ്സാരമായി കരുതുക കുരുന്നുകളുടെ ആരോഗ്യത്തിന് ഹാനികരം ആകാം.

7. MIS-C മരണ നിരക്ക് എങ്ങനെ? കൃത്യമായ ചികിത്സയിലൂടെ രോഗം ഗുരുതരമാകാതെ തടയാം. രണ്ടാം തരംഗം പോസിറ്റീവ് കേസുകൾ കൂടുമ്പോൾ സ്വാഭാവികമായും കൂടുതൽ MIS-C കേസുകൾ ഉണ്ടാകാം.പക്ഷേ രോഗത്തിന് കൃത്യസമയത്ത് ചികിത്സിക്കുന്നത് വഴി നമ്മുടെ കുട്ടികളെ അപകടത്തിൽ നിന്നും രക്ഷിക്കാം.

എല്ലാ പനിയും ചുവന്ന പാടുകളും അലർജി ആകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News