സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടും

ജൂണ്‍ ഒന്‍പത് വരെ കേരളത്തില്‍ ലോക്ഡൗണ്‍ നീട്ടാന്‍ ആലോചന.വകുപ്പ് മേധാവികളുമായി രാവിലെ ചീഫ് സെക്രട്ടറി നടത്തിയ യോഗത്തിലാണ് ലോക് ഡൗണ്‍ നീട്ടാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്.

സംസ്ഥാനത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്കില്‍ കുറവുണ്ടെങ്കിലും നിയന്ത്രണം തുടരുന്നതാണ് അഭികാമ്യമെന്നാണ് യോഗത്തില്‍ പൊതുവെ ഉയര്‍ന്ന അഭിപ്രായം.

ലോക്ഡൗണ്‍ തുടരുകയും ആവശ്യമായ ഇളവുകള്‍ നല്‍കി നിയന്ത്രണം തുടരാനുമാകും സാധ്യത.വൈകിട്ട് ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം മുഖ്യമന്ത്രി നടത്താനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News