ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി പ്രമുഖര്‍

ലക്ഷദ്വീപ് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പത്മ ജേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കത്ത് നല്‍കി.

പത്മഭൂഷണ്‍ ജേതാവ് ഡോ. മോഹിനി ഗിരി, മുന്‍ ലക്ഷദ്വീപ് മുന്‍അഡ്മിനിസ്‌ട്രേറ്റര്‍ വജാഹത് ഹബീബുള്ള , പത്മശ്രീ ജേതാവ് സെയ്ത ഹമീദ് എന്നിവരാണ് ഉപരാഷ്ട്രപതിക്ക് കത്തയച്ചത്.

പരിഷ്‌കാരങ്ങള്‍ ദീപിനെയും , ദീപിലെ ആവാസവ്യവസ്ഥയേയും, ദീപ് ജനതയുടെ ഉപജീവന മാര്‍ഗ്ഗത്തെയും ഇല്ലാതാക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച് കേരള ഗവര്‍ണ്ണര്‍ക്കും കത്ത് നല്‍കി

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here