പൊതുമരാമത്ത് വകുപ്പ്: പരാതികള്‍ മന്ത്രിയെ നേരിട്ടറിയിക്കാം

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഫോണ്‍ വഴി ജനങ്ങളുമായി നേരിട്ട് ആശയ വിനിമയം നടത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് തകര്‍ത്ത ടൂറിസം രംഗത്ത് ആഭ്യന്തര ടൂറിസത്തിന് പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കോഴിക്കോടെത്തിയ പി എ മുഹമ്മദ് റിയാസ് വകുപ്പുമായി ബന്ധപ്പെട്ട വികസന കാര്യങ്ങള്‍ പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദ പ്രസില്‍ പങ്കുവെച്ചു. 20000 കോടിയുടെ പുതിയ പ്രവര്‍ത്തനം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ദേശീയപാത വികസനത്തിന് പ്രത്യേക ശ്രദ്ധ ഉണ്ടാകും. ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കുമെന്നും ഇതിനായി പ്രത്യേകം യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി. മലയോര ഹൈവേ കണക്ടിറ്റിവിറ്റി പൂര്‍ത്തികരിക്കാന്‍ നടപടി എടുക്കും. തീരദേശ ഹൈവേ യാഥാര്‍ത്ഥ്യമാക്കും. വയനാട് തുരങ്കപാത 5 വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഫോണ്‍ വഴി ജനങ്ങളുമായി നേരിട്ട് ആശയ വിനിമയം നടത്തുമെന്നും പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

കൊവിഡ് ടൂറിസം മേഖലയെ തകര്‍ത്തു. ആഭ്യന്തര ടൂറിസത്തിന് പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കും. ഉത്തരവാദിത്ത ടൂറിസത്തിന് വലിയ സാധ്യതയുണ്ട്, അത് നന്നായി ഉപയോഗിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ബേപ്പൂര്‍ തുറമുഖത്തിന്റെ വികസനത്തിനായി പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കും. ബേപ്പൂര്‍ സുര്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീനായി സ്മാരകം നിര്‍മ്മിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News