സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമറിയിച്ച് എക്സൈസ് മന്ത്രി എംവി ഗോവിന്ദന്‍

സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിരമ തീരുമാനമറിയിച്ച് എക്സൈസ് മന്ത്രി എംവി ഗോവിന്ദന്‍. സംസ്ഥാനത്ത് മദ്യശാലകള്‍ ഉടന്‍ തുറക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ലോക്ഡൗണിലെ ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി കൈകൊള്ളുമെന്നും വീട്ടില്‍ മദ്യം എത്തിച്ചു കൊടുക്കുന്നതും ആലോചനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം കള്ളുഷാപ്പുകള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കുമെന്നും ഹോം ഡെലിവറിയും പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കയര്‍, കശുവണ്ടി ഫാക്ടറികള്‍ 50% ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാമെന്നത് അടക്കമുള്ള ഇളവുകള്‍ അനുവദിക്കും. ഇതിനൊപ്പം സ്വര്‍ണക്കടകള്‍, തുണിക്കടകള്‍, ചെരിപ്പു കടകള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.

അതേസമയം ജൂണ്‍ ഒന്‍പത് വരെ കേരളത്തില്‍ ലോക്ഡൗണ്‍ നീട്ടാന്‍ ആലോചന.വകുപ്പ് മേധാവികളുമായി രാവിലെ ചീഫ് സെക്രട്ടറി നടത്തിയ യോഗത്തിലാണ് ലോക് ഡൗണ്‍ നീട്ടാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്.

സംസ്ഥാനത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്കില്‍ കുറവുണ്ടെങ്കിലും നിയന്ത്രണം തുടരുന്നതാണ് അഭികാമ്യമെന്നാണ് യോഗത്തില്‍ പൊതുവെ ഉയര്‍ന്ന അഭിപ്രായം.

ലോക്ഡൗണ്‍ തുടരുകയും ആവശ്യമായ ഇളവുകള്‍ നല്‍കി നിയന്ത്രണം തുടരാനുമാകും സാധ്യത.വൈകിട്ട് ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം മുഖ്യമന്ത്രി നടത്താനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News