രാഷ്ട്രപതിയ്ക്ക് ഒരു ലക്ഷം ഇ-മെയിലുകള്‍ അയയ്ക്കുന്ന പരിപാടിക്ക് തുടക്കമിട്ട് ഡി വൈ എഫ് ഐ; ലക്ഷദ്വീപ് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യം

ലക്ഷദ്വീപ് പ്രശ്‌നത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ രാഷ്ട്രപതിയ്ക്ക് ഒരു ലക്ഷം ഇ-മെയിലുകള്‍ അയയ്ക്കുന്ന പരിപാടിക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് യൂത്ത് സെന്ററില്‍ ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.

ജനാധിപത്യ വിരുദ്ധ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപില്‍ നടപ്പാക്കുന്നതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ലക്ഷദ്വീപില്‍ ജനാധിപത്യം സ്ഥാപിക്കണം. ജനവിരുദ്ധ നിയമങ്ങള്‍ റദ്ദ്‌ചെയ്യണം, ജനാധിപത്യ വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കിയ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം എന്നീ ആവശ്യങ്ങളാണ് ഇ മെയില്‍ വഴി രാഷ്ട്രപതിയ്ക്ക് മുമ്പാകെ ഡി വൈ എഫ് ഐ ഉന്നയിക്കുന്നത്. പരിപാടിയില്‍ ഡി വൈ എഫ് ഐ സംസ്ഥാന, ജില്ലാ നേതാക്കള്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News