ഫൈസർ വാക്സിൻ ഇനി കൗമാരക്കാർക്കും നൽകാമെന്ന് യൂറോപ്പ്

12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ ഫൈസർ വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകി യൂറോപ്പ്. അമേരിക്കയിലും, കാനഡയിലും സമാന രീതിയിലുള്ള അനുമതി കഴിഞ്ഞ ദിവസം നല്കിയതിന് പിന്നാലെയാണ് യൂറോപ്പ്യൻ യൂണിയന്റെയും തീരുമാനം.

യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ വിലയിരുത്തലിന് ശേഷമാണ് ഫൈസർ വാക്സിൻ കുട്ടികളിൽ ഉപയോഗിക്കാൻ അംഗീകാരം നൽകിയിട്ടുള്ളത്. നിലവിൽ യൂറോപ്യൻ യൂണിയനിൽ 16 വയസും അതിൽ കൂടുതലുമുള്ളവർക്ക് ഫൈസർ വാക്സിൻ നൽകുന്നുണ്ട്.

കോമിർനാറ്റി എന്ന പേരിലുള്ള രണ്ട് ഡോസ് വാക്സിൻ 12-15 വയസ്സുള്ളവർക്ക് നൽകണമെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി അറിയിക്കുന്നു. മുതിർന്നവർക്ക് നൽകുന്ന പോലെ മൂന്നാഴ്ചയുടെ ഇടവേളകളിൽ കുട്ടികൾക്കും ഈ വാക്സിൻ നൽകാമെന്നും ഏജൻസി പറയുന്നു. ഇനി കൗമാരക്കാർക്ക് വാക്സിൻ നൽകണോ വേണ്ടയോ എന്ന് യൂറോപ്യൻ യൂണിയൻ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel