സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു പവന് 36,640 രൂപയും ഗ്രാമിന് 4580 രൂപയുമാണ് ഇന്നത്തെ നിരക്ക്.

വെള്ളിയാഴ്ചയും വ്യാഴാഴ്ചയും പവന് 160 രൂപ കുറഞ്ഞിരുന്നു. 26നാണ് മെയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില എത്തിയത്. അന്ന് പവന് 36,880 രൂപയായിരുന്നു.

മെയ് മാസത്തില്‍ 1880 രൂപവരെ വില വര്‍ധിച്ചിരുന്നു. മെയ് ഒന്ന്, രണ്ട് തീയതികളിലായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. പവന് 35,040 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News