ഐ പി എൽ; ഇനിയുള്ള മത്സരങ്ങൾ യു.എ.ഇയിൽ നടത്തുമെന്ന്​ ബി സി സി ഐ

ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങൾ യു.എ.ഇയിൽ തന്നെ നടത്തുമെന്ന്​ ബി.​സി.സി.ഐ വൈസ്​ പ്രസിഡന്‍റ്​ രാജീവ്​ ശുക്ല. കൊവിഡ്​ വ്യാപനത്തെ തുടർന്ന്​ ഇന്ത്യയിൽ നടന്നിരുന്ന ഐ.പി.എൽ ടൂർണമെന്ന്​ താൽക്കാലികമായി നിർത്തിയിരുന്നു. ഇതിന്​ പിന്നാലെ ടൂർണമെന്‍റ്​ യു.എ.ഇയിലേക്ക്​ മാറ്റുമെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു.

ബി.സി.​സി.ഐയും ഐ.പി.എൽ ഗവേണിങ്​ കൗൺസിലും ചേർന്നാണ്​ ഇത്തരമൊരു തീരുമാനമെടുത്തത്​. സെപ്​റ്റംബർ 19 മുതൽ ഒക്​ടോബർ 10 വരെയായിരിക്കും യു.എ.ഇയിൽ മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ്​ ഇനി ഐ.പി.എല്ലിൽ നടക്കാനുള്ളത്​.

നേരത്തെ രാജ്യത്ത്​ കൊവിഡ്​ രണ്ടാം തരംഗം അതിരൂക്ഷമായതോടെ ഐ.പി.എൽ മത്സരങ്ങൾ താൽക്കാലികമായി നിർത്തുകയായിരുന്നു. പല തവണ ഐ.പി.എല്ലിലെ ബയോ ബബിൾ പൊട്ടിയതും മത്സരങ്ങൾ നിർത്താൻ കാരണമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News