കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന് നേരത്തെ തന്നെ സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നു: മുല്ലപ്പള്ളി

കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ഇല്ലെന്ന് നേരത്തെ തന്നെ സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. പകരം സംവിധാനം വരുന്നവരെ തുടരും. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം പൂര്‍ണമായി ഏറ്റെടുക്കുന്നു. കേന്ദ്ര നേതൃത്വ അറിയിച്ച വിശദീകരണത്തില്‍ കുടുതല്‍ ഒന്നും പറയാനില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും പൂര്‍ണ പിന്തുണ തന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന് ആയില്ല. ശോക് ചവാന്‍ കമ്മിറ്റിയെ ബഹിഷ്‌കരിച്ചിട്ടില്ല. കേന്ദ്ര നേതൃത്വത്തെ അറിയിച്ച വിശദീകരണത്തില്‍ കൂടുതല്‍ നല്‍കാന്‍ ഇല്ലെന്നാണ് സമിതിയെ അറിയിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായി ഏറ്റെടുക്കുന്നു. കോണ്‍ഗ്രസില്‍ ഒരു ഭിന്നതയും ഇല്ല. കോണ്‍ഗ്ഗ്രസ്സ് ഒരുപാട് പരാജയങ്ങള്‍ കണ്ടിട്ടുണ്ട്. ഇന്നലെ യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കാത്തത് ധര്‍മ്മികം അല്ലാത്തത് കൊണ്ടാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News