ലക്ഷദ്വീപ് വിഷയം: വ്യാജ മാധ്യമ വാര്‍ത്തയ്‌ക്കെതിരെ ലുഖ്മാനുല്‍ ഹഖിം

ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞെന്ന രീതിയില്‍ പ്രമുഖ മാധ്യമം നല്‍കിയ വാര്‍ത്ത തെറ്റാണെന്ന് സിപിഐ എം കവരത്തി ലോക്കല്‍ സെക്രട്ടറി ലുഖ്മാനുല്‍ ഹഖിം. വ്യാജ  വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമത്തിനെതിരെ  നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ലുഖ്മാനുല്‍ ഹഖിമിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം:

പ്രിയപ്പെട്ട ലക്ഷദ്വീപിലെ എന്റെ സഹോദരി സഹോദരന്‍മാരെ…

ഞാന്‍ ലുഖ്മാനുല്‍ ഹഖിം സിപിഐഎം എന്റെ നിലപാടായി റിപ്പോര്‍ട്ടര്‍ ചാനലില്‍ വന്ന ഒരു വാര്‍ത്ത നമ്മുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നതായി എന്റെ ശ്രദ്ധയില്‍ പെട്ടു.. എന്താണ് ഇതിന്റെ സത്യാവസ്ഥ എന്ന് ലക്ഷദ്വീപ് സമൂഹത്തെ ബോധ്യപ്പെടുത്തെണ്ടത് എന്റെ കടമയാണ്..

ആദ്യമായി പറയട്ടെ അത് ഞാന്‍ റിപ്പോര്‍ട്ടര്‍ ചാനലിന് കൊടുത്ത വിശദീകരണം അല്ല. ഞാന്‍ ഒരു ചാനലിന് മുബ്ബിലും പാര്‍ട്ടിയുടെ നിലപാട് പറഞ്ഞിട്ടും ഇല്ലാ. അതിന് പാര്‍ട്ടി ചുമതലപ്പെടുത്തിയവര്‍ പറഞ്ഞിട്ടും ഉണ്ട്..

ഓര്‍മ്മ ശെരിയാണെങ്കില്‍ 24-5-2021 ന് എനിക്ക് ഒരു ഫോണ്‍ വന്നു, അവിടെ നടന്ന സൗഹാര്‍ദ്ദ സംഭാഷണത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇന്ന് റിപ്പോര്‍ട്ടര്‍ ചാനലില്‍ എന്റെ പ്രസ്ഥാവന ആയി വന്നത്. അത് ഒരു ചതി ആയിരുന്നു എന്ന് ഇന്ന് ഞാന്‍ മനസിലാക്കുന്നു…

ആ സംഭാഷണത്തില്‍ ഞാന്‍ പറഞ്ഞത് എഡിറ്റ് ചെയ്ത് എന്നെ മോശമായി ചിത്രീകരിക്കാനാണ് ആരോ ശ്രമിച്ചത്..
ഞാന്‍ ആ ചാനലുമായി നിരന്തരം ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. നിയമ നടപടികളുമായി മുന്നോട്ട് പോകാനും തീരുമാനിച്ചു…

സഹോദരങ്ങളെ ഈ നിമിഷം വരെ ഞാന്‍ ഭരണകൂടം ഇറക്കിയ ജനദ്രോഹ നിഴമങ്ങള്‍ക്ക് എതിരെ ലക്ഷദ്വിപ് പാര്‍ട്ടി ഘടകത്തെയും, കേരള സംസ്ഥാന ഘടകത്തെയും യോജിപ്പിച്ച് പ്രചരണങ്ങള്‍ നടത്താനും, പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും ആണ് ശ്രമിച്ചത്. ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോഴും..

ലക്ഷദ്വീപിലെ മുഴുവന്‍ ജനങ്ങളും ഭീതിയുടെ നിഴലില്‍ നില്ക്കുന്ന ഈ അവസ്ഥയില്‍ എന്റെ പേരില്‍ വന്ന ഇത്തരം ഒരു വാര്‍ത്ത നിങ്ങളെ സങ്കടപ്പെടുത്തിയതില്‍ ഞാന്‍ നിരുപാതികം ഖേദം രേഖപ്പെടുത്തുന്നു….

റിപ്പോര്‍ട്ടര്‍ ചാനലാണ് തന്റെ നിലപാട് എന്ന രീതിയില്‍ ഒരു തെറ്റായ വാര്‍ത്ത നല്‍കിയത്. സൗഹാര്‍ദ്ദ സംഭാഷണത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങളാണ് തന്റെ നിലപാട് എന്ന രീതിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം പറയുന്നു.

ഈ നിമിഷം വരെ ഞാന്‍ ഭരണകൂടം ഇറക്കിയ ജനദ്രോഹ നിയമങ്ങള്‍ക്ക് എതിരെ ലക്ഷദ്വീപ് പാര്‍ട്ടി ഘടകത്തെയും, കേരള സംസ്ഥാന ഘടകത്തെയും യോജിപ്പിച്ച് പ്രചരണങ്ങള്‍ നടത്താനും, പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും ആണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here