കൊവിഡ്‌ ബാധിച്ച്‌ ജീവൻ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കുട്ടികളെ സർക്കാർ സംരക്ഷിക്കും; മന്ത്രി കെ രാധാകൃഷ്‌ണൻ

തൃശൂർ:കൊവിഡ്‌ ബാധിച്ച്‌ രക്ഷിതാക്കൾ നഷ്‌ടപ്പെട്ട് അനാഥരായ കുട്ടികളുടെ പൂർണ്ണ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന്‌ ദേവസ്വം – പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു.

കൊവിഡ് ബാധിച്ച് രക്ഷിതാക്കളെ നഷ്ടപ്പെട്ട കാഞ്ഞാണി കാരമുക്ക് സ്വദേശി അല൯, ഒല്ലൂർ എടക്കുന്നി ലക്ഷം വീട് കോളനിയിൽ പള്ളിപ്പാടം വി൯സന്റിന്റെ മക്കൾ അലീന,അനീന എന്നിവരുടെ വീടുകൾ മന്ത്രി സന്ദർശിച്ചു.

ഇരട്ട കുട്ടികളായ അലീന,അനീന എന്നിവരുടെ അമ്മ കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസമുൾപ്പടെ എല്ലാ സംരക്ഷവും സർക്കാർ ഏറ്റെടുക്കും. സുപ്രീം കോടതി വിധി വരുന്നതിനു മുമ്പ് തന്നെ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നതായും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News