ഫസ്റ്റ്‌ബെല്‍ രണ്ടാം പതിപ്പിന്റെ മുദ്രാഗാനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു

പുതിയ അധ്യയന വര്‍ഷം കുട്ടികളെ വരവേല്‍ക്കാനായി ഫസ്റ്റ്‌ബെല്‍ രണ്ടാം പതിപ്പിന്റെ മുദ്രാഗാനം തയ്യാറായി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുദ്രാഗാനം പ്രകാശനം ചെയ്തു.

ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ കൈറ്റ് വിക്ടേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ്‌ബെല്‍ തന്നെയാണ് ഇത്തവണയും കുട്ടികളുടെ ലോകം. ഫസ്റ്റ്‌ബെല്‍ 2.0′ എന്ന് പേരിട്ട ഡിജിറ്റല്‍ ക്ലാസുകളുടെ മുദ്രാഗാനമാകട്ടെ കുട്ടികളെ പുതുലോകത്തേക്കാണ് വരവേല്‍ക്കുന്നത്.

‘കൃത’ എന്ന സ്വതന്ത്ര അനിമേഷന്‍ സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തിയുള്ള പെയിന്റിംഗ് അനിമേഷനാണ് മുദ്രാഗാനത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. കാഴ്ചയും ഉള്‍ക്കാഴ്ചയും ഡിജിറ്റല്‍ കാഴ്ചയും ശാസ്ത്രവും ഫാന്റസിയുമെല്ലാം പങ്കുവെക്കലും മധുരവും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു യാത്രയാണ് പുതിയ മുദ്രാഗാനം. കൈറ്റ് സ്റ്റുഡിയോയില്‍ വച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുദ്രാഗാനം പ്രകാശനം ചെയ്തു. കൈറ്റ് സി ഇ ഒ, കെ അന്‍വര്‍ സാദത്തും ചടങ്ങില്‍ പങ്കെടുത്തു.

മുദ്രാഗാനത്തിന്റെ ആനിമേഷന്‍ സുധീര്‍ പി വൈയാണ് നിര്‍വഹിച്ചിരിക്കുന്നത്. സുമേഷ് പരമേശ്വരനും രാജീവ് ശിവയുമാണ് സംഗീതം നല്‍കിയിട്ടുള്ളത്. കോട്ടണ്‍ഹില്‍ ഗവ. എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പി ശിവങ്കരിയും മൂന്നു വയസുകാരന്‍ അഹാന്‍ദേവുമാണ് ഗായകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News