ലക്ഷദ്വീപിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം; ആറംഗ കമ്മറ്റി നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

ലക്ഷദ്വീപിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തി.കപ്പൽ, വിമാന സർവീസുകൾക്കാണ് നിയന്ത്രണം.കരട് നിയമം തയാറാക്കാൻ ആറംഗ കമ്മറ്റിയെ നിയമിച്ചു.

ദ്വീപിൽ ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് കമ്മറ്റിയാണ് തീരുമാനമെടുക്കുക.ലക്ഷദ്വീപിക്കുള്ള യാത്ര നിയന്ത്രണം, ദ്വീപിലേക്കുള്ള പ്രവേശനാനുമതി തുടങ്ങിയ കാര്യങ്ങൾ ഇനി കരവത്തി കളക്ടറേറ്റില്‍ നിന്ന് മാത്രമേ ലഭിക്കുകയുള്ളു.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണമെന്നാണ് ലക്ഷദ്വീപ് അധികൃതര്‍ പറയുന്നത്.ദ്വീപിലെത്തുന്നവർ ഓരോ ആഴ്ച കൂടുമ്പോഴും പെർമിറ്റ് പുതുക്കണം.അതേസമയം ലക്ഷദ്വീപിലേക്ക് പ്രവേശന അനുമതി നൽകാൻ അധികാരം കവരത്തി എ ഡി എമ്മിന് മാത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News