ലോക്ഡൗൺ മാനദണ്ഡം ലംഘിച്ച് കറക്കം; ഐ പി എൽ താരം രാഹുൽ ത്രിപാഠിയ്ക്ക് പിഴ

ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ യുവതാരം രാഹുൽ ത്രിപാഠിയ്ക്ക് പിഴ. മഹാരാഷ്ട്ര താരമായ ത്രിപാഠിയ്ക്ക് 500 രൂപയാണ് പൂനെ പൊലീസ് പിഴയിട്ടത്. പൂനെയിലെ കൊന്ധ്വയിൽ മാസ്ക് അണിയാതെ കാർ ഓടിച്ചതിനായിരുന്നു ശിക്ഷ. പൂനെയിൽ കടുത്ത ലോക്ഡൗൺ മാനദണ്ഡങ്ങളാണ് നിലനിൽക്കുന്നത്.

അതേസമയം, ഐപിഎൽ 14ആം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ തന്നെ നടത്തും. സെപ്തംബർ-ഒക്ടോബർ വിൻഡോയിലാണ് മത്സരങ്ങൾ നടത്തുകയെന്ന് ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു. നേരത്തെ തന്നെ ഇത്തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനെ ശരിവെക്കുന്നതാണ് ബിസിസിഐയുടെ അറിയിപ്പ്.

31 മത്സരങ്ങളാണ് ഇനി ഐപിഎല്ലിൽ ബാക്കിയുള്ളത്. കൃത്യമായ തീയതികളെപ്പറ്റി ബിസിസിഐ അറിയിച്ചിട്ടില്ല. സെപ്തംബർ 18 മുതൽ ഒക്ടോബർ 10 വരെയാവും മത്സരങ്ങളെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒക്ടോബർ 9നോ 10നോ ഫൈനൽ നടന്നേക്കും. 10 ഡബിൾ ഹെഡറുകളാണ് ഉണ്ടാവുക എന്നും റിപ്പോർട്ടുകളുണ്ട്.

ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങൾ യു.എ.ഇയിൽ തന്നെ നടത്തുമെന്ന്​ ബി.​സി.സി.ഐ വൈസ്​ പ്രസിഡന്‍റ്​ രാജീവ്​ ശുക്ല. കൊവിഡ്​ വ്യാപനത്തെ തുടർന്ന്​ ഇന്ത്യയിൽ നടന്നിരുന്ന ഐ.പി.എൽ ടൂർണമെന്ന്​ താൽക്കാലികമായി നിർത്തിയിരുന്നു. ഇതിന്​ പിന്നാലെ ടൂർണമെന്‍റ്​ യു.എ.ഇയിലേക്ക്​ മാറ്റുമെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here