ആഗോളരാജ്യങ്ങളില്‍ നിന്നും കേരളത്തിന് സഹായം; കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ തലസ്ഥാനത്തെത്തി

ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ സഹായമായെത്തുന്നത്. ഓക്‌സിജന്‍ സിലണ്ടറുകളും, വെന്റിലേറ്ററുമുള്‍പ്പെടെയുള്ള പ്രതിരോധ സാമഗ്രികളാണ് തിരുവനന്തപുരം എയര്‍ കാര്‍ഗോയില്‍ ഇന്നെത്തിയത്.

കൊവിഡ് പ്രതിരോധത്തില്‍ ആഗോളതലത്തിലാണ് സഹായ ഹസ്തങ്ങള്‍ കൈകോര്‍ക്കുന്നത്. കേരളത്തിലേക്ക് ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നാണ് കൊവിഡ് പ്രതിരോധ സാമഗ്രികളെത്തുന്നത്.

ഓക്‌സിജന്‍ സിലണ്ടര്‍, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍, പള്‍സ് ഓക്‌സിമീറ്റര്‍, വെന്റിലേറ്റര്‍, നേസല്‍ കാനുല തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. യുഎസ്എ,തായ്വാന്‍, ദുബായ് എന്നിവടങ്ങളില്‍ നിന്ന് ഇന്നും സഹായങ്ങളെത്തി.

ദുബായിലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, യുഎസ്എ യിലെ ഫോമ, തായ്വാനിലെ ത്സൂ ചീ ഫൗണ്ടേഷന്‍ തുടങ്ങിയ സംഘനകള്‍ വഴിയാണ് ഇന്ന് കേരളത്തിലേക്ക് സഹായമെത്തിയത്. പ്രതിരോധ ഉപകരണങ്ങള്‍ ശംഖുമുഖം എയര്‍ കാര്‍ഗോയില്‍ നിന്നും തിരുവനന്തപുരം പാളയത്തെ കെഎംഎസ് സിഎല്ലിന്റെ വെയര്‍ ഹൗസിലെത്തിച്ചു.

ഇവിടുന്ന് എല്ലാ ജില്ലകളിലേയും വെയര്‍ ഹൈസുകളിലേക്ക് പ്രതിരോധ ഉപകരണങ്ങളെത്തിക്കും. തുടര്‍ന്ന് ജില്ലകളിലെ ആശുപത്രികളിലേക്ക് ആവശ്യാനുസരണം വിതരണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here