ADVERTISEMENT
യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ മമത ബനര്‍ജി പങ്കെടുക്കാത്തതിനെ തുടര്‍ന്നുള്ള പോര് ശക്തമാകുന്നു.
പ്രധാനമന്ത്രിയെ കാണാന്‍ ഒരു മണിക്കൂര്‍ കാത്തിരുന്നെന്നും തന്റെ പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മമത ബാനര്‍ജി ആരോപിച്ചു. അതേ സമയം ചീഫ് സെക്രട്ടറിയെ തിരിച്ചു വിളിച്ച നടപടി ഉപേക്ഷിക്കണമെന്നും മമത ആവശ്യപ്പെട്ടു.
ബംഗാള്‍ മുഖ്യമന്ത്രിയുടെ പെരുമാറ്റം അസാധാരണമാണെന്നും ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതാണെന്നും കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് മമതയുടെ മറുപടി. തനിക്കെതിരെ നടക്കുന്നത് പ്രതിഛായ തകര്‍ക്കാനുള്ള ശ്രമമാണെന്ന് മമത ആരോപിച്ചു.
താന്‍ മൂന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വന്നത്. പ്രധാനമന്ത്രിയെ കാണാനായി താന്‍ ഒരു മണിക്കൂര്‍ കാത്തിരുന്നു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള യോഗമാണെങ്കില്‍ പിന്നെ എന്തിനാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ക്ഷണിച്ചത്.
ഗുജറാത്തിലും, ഒഡിഷയിലുമൊന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തിരുന്നില്ല എന്നും മമത ബാനര്‍ജി ചൂണ്ടിക്കാട്ടി. അതേ സമയം ബംഗാള്‍ ചീഫ് സെക്രട്ടറിയെ തരിച്ചുവിളിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും മമത ആവശ്യപ്പെട്ടു.
ചീഫ് സെക്രട്ടറി ആലാപന്‍ ബാന്ദോപാദ്യയെ തിരിച്ചു വിളിച്ച നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ചീഫ് സെക്രട്ടറിയെ തിരിച്ചു വിളിച്ച നടപടിക്കെതിരെ കോണ്‍ഗ്രസും രംഗത്തുവന്നു
Get real time update about this post categories directly on your device, subscribe now.