നേരിയ ആശ്വാസം ;സംസ്ഥാനത്ത് ടിപിആർ നിരക്കിൽ കുറവ്

സംസ്ഥാനത്തെ ടി പി ആർ നിരക്കിൽ കുറവ് രേഖപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്താകെ മൂന്ന് ദിവസത്തെ ശരാശരി ടിപിആർ 20 ശതമാനത്തിന് താഴെയാണ്. പാലക്കാടും തിരുവനന്തപുരവും 20 ന് മുകളിൽ.

മലപ്പുറം ജില്ലയിൽ ടിപിആർ 17.25 ശതമാനമായി കുറഞ്ഞു. മെയ് 21 ന് 28.75 ശതമാനമായിരുന്നു ഇവിടുത്തെ ടിപിആർ നിരക്ക് . 23 ന് 31.53 ശതമാനത്തിലേക്ക് ജില്ലയിൽ ടിപിആർ ഉയർന്നിരുന്നു. മെയ് 30 മുതൽ മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കുമെന്നും ഇവിടെ ലോക്ക്ഡൗൺ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം നിയന്ത്രണങ്ങൾ കർശനമായി തുടരും.കേരളത്തില്‍ ഇന്ന് 23,513 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 198 മരണങ്ങളാണ് കൊവിഡ് 19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8455 ആയി.

മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂര്‍ 1707, കോഴിക്കോട് 1354, കോട്ടയം 1167, കണ്ണൂര്‍ 984, പത്തനംതിട്ട 683, ഇടുക്കി 662, കാസര്‍ഗോഡ് 506, വയനാട് 244 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News