കൂടുതൽ വാക്സിൻ ജൂൺ ആദ്യവാരം ലഭിക്കുമെന്ന് പ്രതീക്ഷ,കേരളത്തിൽ വാക്‌സിൻ നിർമ്മാണവുമായി ബന്ധപ്പെട്ട് പദ്ധതി രൂപികരിക്കും

സംസ്ഥാനത്ത് കൂടുതൽ വാക്സിൻ ജൂൺ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി . കിട്ടിയാൽ വാക്സിനേഷൻ നടപടി ഊർജ്ജിതമാക്കും. ജൂൺ 15 നകം കൈയ്യിലുള്ള പരമാവധി വാക്സിൻ നൽകിത്തീർക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു .

വാക്‌സിൻ നിർമ്മാണവുമായി ബന്ധപ്പെട്ട് ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി രൂപികരിക്കും. ഇന്നലെ നടന്ന വെബിനാറിൽ കേരളത്തിൽ വാക്‌സിൻ നിർമിക്കാനുള്ള സാദ്ധ്യതകൾ ചർച്ച ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ടി പി ആർ നിരക്കിൽ കുറവ് രേഖപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്താകെ മൂന്ന് ദിവസത്തെ ശരാശരി ടിപിആർ 20 ശതമാനത്തിന് താഴെയാണ്. പാലക്കാടും തിരുവനന്തപുരവും 20 ന് മുകളിൽ.

മലപ്പുറം ജില്ലയിൽ ടിപിആർ 17.25 ശതമാനമായി കുറഞ്ഞു. മെയ് 21 ന് 28.75 ശതമാനമായിരുന്നു ഇവിടുത്തെ ടിപിആർ നിരക്ക് . 23 ന് 31.53 ശതമാനത്തിലേക്ക് ജില്ലയിൽ ടിപിആർ ഉയർന്നിരുന്നു. മെയ് 30 മുതൽ മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കുമെന്നും ഇവിടെ ലോക്ക്ഡൗൺ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം നിയന്ത്രണങ്ങൾ കർശനമായി തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News