സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടി

സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ടെങ്കിലും പൂര്‍ണതോതില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രോഗവര്‍ധനത്തിന്റെ തോത് സംസ്ഥാനത്ത് കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനത്ത് 20 ശതമാനത്തിലും താഴെയായി. എന്നാല്‍ തിരുവനന്തപുരത്തും പാലക്കാടും ടിപിആര്‍ ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ടിപിആര്‍ 15 ശതമാനത്തിലും കുറയണം.

നിലവില്‍ ഐസിയു കിടക്കകളുടെ 70 ശതമാനത്തിലധികം ഉപയോഗത്തിലാണ്. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആര്‍ 18 ശതമാനത്തിലും അധികമാണ്. അതിനാല്‍ ലോക്ഡൗണ്‍ ഒഴിവാക്കിയാല്‍ രോഗ വ്യാപനം ശക്തമകുകയും നിയന്ത്രണാതീതമാകുകയും ചെയ്യും. ആരോഗ്യ സംവിധാനത്തിന് ഉള്‍ക്കൊള്ളാവുന്നതിലും അധികമായി രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ മരണ സംഖ്യ വര്‍ധിക്കും.

ജനങ്ങളുടെ ജീവിതം അപകടത്തില്‍ ആകുന്നത് തടയാനാണ് ലോക്ഡൗണ്‍ ദീര്‍ഘിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മലപ്പുറം ജില്ലയിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കി. എന്നാല്‍ ഇവിടെ ലോക്ഡൗണ്‍ തുടരും. രോഗവര്‍ധനത്തിന്റെ തോത് സംസ്ഥാനത്ത് കുറഞ്ഞിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനത്ത് 20 ശതമാനത്തിലും താഴെയായി.

എന്നാല്‍ തിരുവനന്തപുരത്തും പാലക്കാടും ടിപിആര്‍ ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. മലപ്പുറത്ത് ടിപിആര്‍ 17.25 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതിനാലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തില്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിരുന്നു.

പുതിയ രോഗികളുടെ എണ്ണം തുടര്‍ച്ചയായ ഏഴ് ദിവസം കുറയണം. ഈ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടാല്‍ മാത്രമേ ലോക്ഡൗണ്‍ ഒഴിവാക്കാന്‍ സാധിക്കൂ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News