ലോക്ഡൗൺ പിൻവലിക്കാവുന്ന ഘട്ടമല്ല ഇത്, നിയന്ത്രണങ്ങൾ തുടരും; മുഖ്യമന്ത്രി

സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാറായിട്ടില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു . സംസ്ഥാനത്താകെ മെയ് 31 മുതൽ ജൂൺ ഒൻപത് വരെ ലോക്ക്ഡൗൺ തുടരും. ഈ ഘട്ടത്തിൽ നൽകുന്ന ഇളവുകൾ അത്യാവശ്യ പ്രവർത്തനത്തിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു . എല്ലാ വ്യവസായ സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകിയെങ്കിലും ജീവനക്കാരുടെ എണ്ണം 50 ശതമാനം കവിയരുതെന്നും നിർദേശം .

അതേസമയം അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിന് മുൻപ് അണുവിമുക്തമാക്കണം.വ്യവസായ ശാലകൾ കൂടുതലുള്ള ഇടങ്ങളിൽ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും. അഡ്വൈസ് മെമ്മോ കിട്ടിയവർക്ക് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവിടെ ജോയിൻ ചെയ്യാം. ജോയിൻ ചെയ്യാൻ ഓഫീസ് പ്രവർത്തിക്കാത്ത സാഹചര്യത്തിൽ സമയം നീട്ടി നൽകും.

സംസ്ഥാനത്ത് കൂടുതൽ വാക്സിൻ ജൂൺ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു . കിട്ടിയാൽ വാക്സിനേഷൻ നടപടി ഊർജ്ജിതമാക്കും. ജൂൺ 15 നകം കൈയ്യിലുള്ള പരമാവധി വാക്സിൻ നൽകിത്തീർക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു .

വാക്‌സിൻ നിർമ്മാണവുമായി ബന്ധപ്പെട്ട് ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി രൂപികരിക്കും. ഇന്നലെ നടന്ന വെബിനാറിൽ കേരളത്തിൽ വാക്‌സിൻ നിർമിക്കാനുള്ള സാദ്ധ്യതകൾ ചർച്ച ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News