വൃദ്ധസദനങ്ങളിലെ മുഴുവന്‍ പേര്‍ക്കും വാക്സിന്‍ നല്‍കും; മുഖ്യമന്ത്രി

വൃദ്ധസദനങ്ങളിലെ മുഴുവന്‍ പേര്‍ക്കും എത്രയും പെട്ടെന്ന് വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ . ആദിവാസി കോളനികളിലും 45 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് വാക്സിനേഷന്‍ പരമാവധി പൂര്‍ത്തീകരിക്കുമെന്നും കിടപ്പുരോഗികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധ നല്‍കുമെന്നും മുഖ്യമന്ത്രി.

നവജാത ശിശുക്കള്‍ക്ക് കൊവിഡ് ബാധിക്കുന്നുണ്ടെന്നും ആവശ്യമായ ജാഗ്രത പാലിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടുതല്‍ വാക്സിന്‍ ജൂണ്‍ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ലഭിച്ചാൽ വാക്സിനേഷന്‍ ഊര്‍ജിതമാക്കും. ജൂണ്‍ 15നകം പരമാവധി കൊടുക്കും.

ആര്‍ഡി കളക്ഷന്‍ ഏജന്‍റുമാര്‍ക്ക് പോസ്റ്റ് ഓഫീസില്‍ കാശടക്കാന്‍ ആഴ്ചയില്‍ രണ്ടു ദിവസം അനുമതി നല്‍കും.
വ്യവസായശാലകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ വണ്ടികള്‍ ഓടിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel