കൊവിഡ് പ്രതിരോധ ഉപകരണങ്ങളുടെ ജിഎസ്ടി ഒഴിവാക്കല്‍; റിപ്പോര്‍ട്ട് നല്‍കാന്‍ 8 അംഗ മന്ത്രിതല സമതി രൂപീകരിച്ചു

കൊവിഡ് വാക്‌സിന്റെയും, കൊവിഡ് ചികിത്സക്ക് വേണ്ട ഓക്‌സിമീറ്റര്‍ ഉള്‍പ്പെടെയുളള ഉല്‍പ്പന്നങ്ങളുടെയും ജിഎസ്ടി ഒഴിവാക്കുന്നത് സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ 8 അംഗ മന്ത്രിതല സമതി രൂപീകരിച്ചു.

ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് മന്ത്രിതല സമതി രൂപീകരിക്കാന്‍ തീരുമാനിച്ചത്. മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാഗ്മ കണ്‍വീനറായ സമിതിയില്‍ കേരള ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാലും അംഗമാണ്.

അടുത്ത മാസം 8നകം റിപ്പോര്‍ട്ട് നല്‍കാനാണ് സമിതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ഭായി പട്ടേല്‍, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍, ഒഡിഷ ധനകാര്യ മന്ത്രി നിരഞ്ജന്‍ പൂജാരി, തെലങ്കാന ധനമന്ത്രി ഹരിഷ് റാവു തുടങ്ങിയവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here