ഒമാനില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു

ഒമാനില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മുഹ്സിന്‍ , കൊല്ലം സ്വദേശി മജീദ് കുട്ടി എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഇതോടെ കോവിഡ് ബാധിച്ച് ഒമാനില്‍ മരിച്ച മലയാളികളുടെ എണ്ണം എഴുപതായി .കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയായ മുഹ്സിന്‍
മസ്‌കത്തില്‍ ഫയര്‍ എന്‍ജിനീയറിങ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു.

കൊല്ലം കൊട്ടിയം സ്വദേശി മജീദ് കുട്ടി നിര്‍മാണ മേഖലയില്‍ ജോലി ചെയ്തുവരുകയായിരുന്നു. വര്‍ഷങ്ങളായി ഒമാനില്‍ പ്രവാസിയാണ് അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News