
ലക്ഷദ്വീപ് കളക്‌ടറിനെതിരെ പ്രതിഷേധിച്ച 11 പേരെ കൂടി അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപ് വിഷയത്തിൽ ന്യായികരിച്ച് കളക്‌ടർ അസ്‌കർ അലി വാർത്താ സമ്മേളനം നടത്തിയത് . തുടർന്ന് വൻ പ്രതിഷേധമാണ് കിൽത്താൻ ദ്വീപിൽ ഉണ്ടായത്.
കളക്‌ടറുടെ കോലം കത്തിച്ച് ദ്വീപ് ജനത ഒന്നടങ്കം പൊതുവിടങ്ങളിൽ പ്രതിഷേധിച്ചു.കളക്ടറുടെ കോലം കത്തിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം 12 പേരെ റിമാൻ്റ് ചെയ്തിരുന്നു.കിൽത്താൻ ദ്വീപിൽ മയക്കുമരുന്ന് കടത്തും കുറ്റകൃത്യങ്ങളും വർധിക്കുെന്നന്ന പ്രസ്താവനയാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.
പ്ലക്കാർഡുകളും മെഴുകുതിരി വെളിച്ചവുമായി ജനങ്ങൾ ഒന്നടങ്കം വീട്ടുമുറ്റത്ത് ഇറങ്ങിയതോടെ നീതിനിഷേധത്തിനെതിരായ ജനതയുടെ പ്രതിരോധത്തിനാണ് ലക്ഷദ്വീപ് സാക്ഷിയായത്. ആളുകൾ വീട്ടുമുറ്റത്ത് കലക്ടറുടെ കോലം കത്തിച്ചും പ്രതിഷേധിച്ചു.കൂടാതെ കലക്ടർ മാപ്പുപറയുക തുടങ്ങിയ വാചകങ്ങളെഴുതിയ പ്ലക്കാർഡുകളും ദ്വീപിൽ ഉയർന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here