ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്. പൗരന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപ് പ്രശ്‌നത്തില്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ഇന്ത്യന്‍ പ്രസിഡന്റിന് ഒരു ലക്ഷം ഇ – മെയിലുകള്‍ അയക്കുന്ന ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷദ്വീപില്‍ ജനാധിപത്യം സ്ഥാപിക്കുക, ജനവിരുദ്ധ നിയമങ്ങള്‍ റദ്ദ് ചെയ്യുക, ജനാധിപത്യ വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കിയ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കുക എന്നീ ആവശ്യങ്ങളാണ് സന്ദേശത്തിലൂടെ ഡിവൈഎഫ്‌ഐ ആവശ്യപ്പെടുന്നത്. പൊതുമരാമത്ത് , ടൂറിസം വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസില്‍ എത്തിയ മന്ത്രി മുഹമ്മദ് റിയാസിന് ഓഫീസില്‍ സ്വീകരണം നല്‍കി.
പരിപാടിയില്‍ ജില്ലാ സെക്രട്ടറി വി. വസീഫ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എല്‍.ജി ലിജീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി. ഷിജിത്ത്, ജില്ലാ ജോ. സെക്രട്ടറി കെ. അരുണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ട്രഷറര്‍ പി.സി ഷൈജു നന്ദി പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.