ലക്ഷദ്വീപ് വിഷയം; കേന്ദ്രത്തിനെതിരെ ഡിവൈഎഫ്ഐ, പ്രധാനമന്ത്രിയുടെയും അഡ്മിനിസ്ട്രേറ്ററുടെയും കോലം കത്തിച്ച് പ്രതിഷേധം

ലക്ഷദ്വീപിനെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ. ബേപ്പൂരിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിൻ മുൻപിൽ പ്രധാനമന്ത്രിയുടെയും അഡ്മിനിസ്ട്രേറ്ററുടെയും കോലം കത്തിച്ച് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

പരിപാടി സംസ്ഥാന ട്രഷറർ എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എൽ.ജി ലിജീഷ് അധ്യക്ഷത വഹിച്ചു. DYFI സംസ്ഥാന കമ്മറ്റി അംഗങ്ങളായ സ: പി.സി. ഷൈജു, പി. ഷിജിത്ത്, ജില്ലാ കമ്മറ്റി അംഗം എം.സമീഷ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ജില്ലാ സിക്രട്ടറി വി. വസീഫ് സ്വാഗതവും ഫറോഖ് ബ്ലോക്ക് സിക്രട്ടറി ഷഫീഖ് നന്ദിയും പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here