മഹാമാരിക്കാലത്ത് മുട്ടോളം വെള്ളത്തിൽ രോഗികൾ; മരുന്നുകൾ ഒഴുകി നടക്കുന്നു, ഇന്ത്യയിലെ ദുരവസ്ഥ സോഷ്യൽ മീഡിയയിൽ നിറയുന്നു

രാജ്യത്തെ തന്നെ ഏറ്റവും മോശപ്പെട്ട ആരോഗ്യരംഗമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ബിഹാർ. അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് ഇവിടുത്തെ ആശുപത്രികളെ നരകസമാനമാക്കുന്നു. യാസ് ചുഴലിക്കാറ്റ് ശക്തമായി അടിച്ച ബിഹാറിൽ, ഇപ്പോൾ ആശുപത്രികളുടെ അവസ്ഥ വളരെ ശോചനീയമാണ്. ആശുപത്രികൾ വെള്ളം കെട്ടിക്കിടക്കുകയും ചോർന്നൊലിക്കുകയുമാണ്. ഇതേ തുടർന്ന് നിരവധി രോഗികൾ യാതന അനുഭവിക്കുന്നു.

ആശുപത്രികളുടെ ദാരുണാവസ്ഥ കാണിക്കുന്ന നിരവധി വിഡിയോകളാണ് ബിഹാറിൽ നിന്ന് പുറത്തുവരുന്നത്. ദർബാംഗ മെഡിക്കൽ കോളജിൽ വെള്ളം കയറിയ വാർഡിൽ കഴിയേണ്ടിവരുന്ന രോഗികളുടെ ദൃശ്യമാണ് ഇത്തരത്തിലൊന്ന്.

കിഴക്കൻ ഇന്ത്യ – പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News