കൂടുതല്‍ വിളകള്‍ക്ക് താങ്ങുവിലയുടെ പരിരക്ഷ ഉറപ്പാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. മുന്‍പ് നിശ്ചയിച്ച വിള ഇനങ്ങളുടെ കാര്യം പരിഷ്‌കരിക്കണമോയെന്ന കാര്യവും സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും പ്രത്യേക സമിതി വിഷയങ്ങള്‍ പരിശോധിച്ച് വരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 750 കോടി രൂപയുടെ കൃഷിനാശമുണ്ടായി. കോവിഡ് സാഹചര്യത്തില്‍ കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ വെള്ളം കയറിയ മേഖലകള്‍ സന്ദര്‍ശിച്ച മന്ത്രി കാര്‍ഷിക നഷ്ടങ്ങളും വിലയിരുത്തി.
ഏപ്രില്‍, മെയ് മാസങ്ങളില്‍ അസാധാരണമായ മഴ ലഭിച്ച മിക്ക ജില്ലകളിലും വെള്ളം ഉയര്‍ന്നു. നെല്ല്, വാഴ, മരച്ചീനി, വെറ്റില, റബര്‍, തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ തോതില്‍ നഷ്ടമുണ്ടായി. ദിവസങ്ങളോളം വെള്ളം കെട്ടി നിന്നതിനെ തുടര്‍ന്ന് 750 കോടി രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. നൂറു കണക്കിന് കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. കണക്കെടുപ്പ് തുടരുകയാണ്. ജൂണ്‍ 30 ഓടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകും.
പന്തളം കടയ്ക്കാട് ഫാം, കരിങ്ങാലിപുഞ്ച, മണ്ണടി എന്നിവിടങ്ങളിലാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. കടയ്ക്കാട് ഫാമിന്റെ സമീപത്ത് കൂടി ഒഴുകുന്ന നദിയുടെ ആഴം കൂട്ടി ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.