മമതയും മോദിയും തമ്മിലുള്ള പരസ്യപ്പോര് മുറുകുന്നു; യോഗത്തിൽ പങ്കെടുക്കാത്തതിൽ മമതയ്ക്കെതിരെ അതൃപ്‌തി

നരേന്ദ്ര മോദിയുടെ ബംഗാൾ സന്ദർശനത്തിനു പിന്നാലെ മമതയും കേന്ദ്രവും തമ്മിലുള്ള പോര് മുറുകുന്നു.പ്രധാന മന്ത്രിയുടെ യോഗത്തിൽ നിന്നും മമത വിട്ട് നിന്നതിൽ അതൃപ്തിയുമായി കേന്ദ്രം രംഗത്തെത്തി. പ്രധാന മന്ത്രിക്ക് റിപ്പോർട്ട്‌ നേരിട്ട് സമർപ്പിച്ചിട്ടുണ്ടെന്നും നേരത്തെ മുൻകൂട്ടി നിശ്ചയിച്ച മറ്റൊരു യോഗത്തിൽ പങ്കെടുക്കേണ്ടത് കൊണ്ട് പ്രധാന മന്ത്രിയുടെ അനുവാദം വാങ്ങിയാണ് യോഗത്തിൽ നിന്നും വിട്ട് നിന്നതെന്നും മമത വ്യക്തമാക്കി.

യാസ്‌ ചുഴലിക്കാറ്റിന്റെ കെടുതികൾ വിലയിരുത്തുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബംഗാളിൽ നടന്ന യോഗത്തിൽ നിന്നാണ് മമത വിട്ടുനിന്നത് . പ്രധാന മന്ത്രിയുമായി 15 മിനിറ്റ് നേരം ആശയവിനിമയം നടത്തുക മാത്രമാണു മമത ചെയ്തതെന്നും കേന്ദ്രം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബംഗാൾ ഗവർണർ ജഗദീപ് ധൻഖറിനെയും അരമണിക്കൂറോളം മമത കാത്തുനിർത്തിയതായും കേന്ദ്ര സർക്കാർ ആരോപിച്ചു. യോഗത്തിൽ മമതാ ബാനർജി പങ്കെടുക്കാതിരുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു.

എന്നാൽ മറ്റ് യോഗങ്ങൾ ഉള്ളത് കൊണ്ടാണ് പ്രധനമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാഞ്ഞതെന്നും,യാസ് ചുഴലിക്കാറ്റിലുണ്ടായ നഷ്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് അത് പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും മമത പ്രതികരിച്ചു. പ്രധാന മന്ത്രിയുടെ യോഗത്തിന്റെ ശരിയായ സമയം തന്നെ അറിയിച്ചില്ലെന്നും മമത വ്യക്തമാക്കി.

മുഖ്യമന്ത്രി മമത ബാനർജി അഹങ്കാരിയാണെന്നും . സ്വന്തം സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ചു ശ്രദ്ധിക്കാത്ത വ്യക്തിയാണെന്നും ബംഗാൾ ഗവർണർ യോഗത്തിന് ശേഷം ട്വീറ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here