മുന്നണി മാറ്റത്തെ കുറിച്ച് ചര്‍ച്ച നടത്തും; ആര്‍.എസ്.പി നേതാവ് ഷിബുബേബി ജോണ്‍

രാഷ്ട്രീയ സാഹചര്യം ഉരുത്തിരിയുമ്പോള്‍ മുന്നണി മാറ്റത്തെ കുറിച്ച് ചര്‍ച്ച നടത്തുമെന്ന് ആര്‍.എസ്.പി നേതാവ് ഷിബുബേബി ജോണ്‍. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതു കൊണ്ട് മുന്നണി മാറുന്നത് ശരിയല്ല.

കഴിഞ്ഞ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കുണ്ടായ പരാജയം മാത്രമല്ല കോണ്‍ഗ്രസിലെ തര്‍ക്കം തുടരുന്ന സാഹചര്യം കൂടി വിലയിരുത്തി ആര്‍.എസ്.പി മുന്നണി വിടണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷം അണികള്‍ക്കുമുള്ളത്.

അതേസമയം, ആര്‍എസ്പിയെ എല്‍ഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് കോവൂര്‍ കുഞ്ഞുമോന്‍ രംഗത്തെത്തി. ഷിബു ബേബി ജോണുമായി നേരില്‍ സംസാരിച്ചുവെന്നും കുഞ്ഞുമോന്‍ പറഞ്ഞു.

അസീസിന്റെയും ഷിബുവിന്റെയും നേതൃത്വത്തിലുള്ള പാര്‍ട്ടിയാണ് ആര്‍ എസ് പി. എല്‍ഡിഎഫും, ആര്‍ എസ് പി ലെനിനിസ്റ്റും ആര്‍എസ്പിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്പിയ്ക്ക് ഇനി യുഡിഎഫില്‍ തുടര്‍ന്നു പോകാന്‍ സാധിക്കില്ലെന്നും ആര്‍എസ്പി ,ശക്തമായ പാര്‍ട്ടിയായി നിലനില്‍ക്കേണ്ടതുണ്ടന്നും കുഞ്ഞുമോന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here