കോഴിക്കോട് ജില്ലയിലെ അറ്റകുറ്റപ്പണി നടക്കുന്ന അറപ്പുഴ പാലം സന്ദര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട് ജില്ലയിലെ പ്രധാന റോഡുള്‍പ്പെടുന്നതും അറ്റകുറ്റപ്പണി നടക്കുന്നതുമായ അറപ്പുഴ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. പാലത്തിന്റെ പലഭാഗങ്ങളും തകര്‍ച്ചയിലായതിനാല്‍ ഈ മേഖലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ പാലത്തിലെ കുഴികള്‍ അടച്ച് ടാറിംഗ് ചെയ്യാന്‍ തുടങ്ങി.

കാലവര്‍ഷം തുടങ്ങുന്നതിന് മുന്‍പായി ബൈപാസിലെ രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള ഭാഗങ്ങളിലെ തകര്‍ച്ച സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

ജില്ലാ കലക്ടര്‍ സാംബശിവറാവു, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സിന്ധു ആര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ടി സന്തോഷ്, ഹൈവേ അതോറിറ്റി പ്രതിനിധി നാസര്‍ തുടങ്ങിയവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here