കൊച്ചിയില്‍ കാണാതായ എഎസ്‌ഐയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതം

കൊച്ചിയില്‍ കാണാതായ എഎസ്‌ഐയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതം.സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം. കാറുമായാണ് എഎസ്‌ഐയെ കാണാതായതെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചത്.

ഈ മാസം 28 മുതലാണ് ഹാര്‍ബര്‍ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഉത്തം കമാറിനെ കാണാതായത്. ഉത്തം കുമാറിന്റെ ഭാര്യ ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പള്ളുരുത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. രാവിലെ ഡ്യൂട്ടിയ്ക്ക് പോകുകയാണ് എന്ന് പറഞ്ഞിറങ്ങിയ ഉത്തം കുമാര്‍ പിന്നീട് വീട്ടില്‍ മടങ്ങിയെത്തിയിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.

ഉത്തം കുമാറിനെ മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്. എന്നാല്‍ ഡ്യൂട്ടിക്കെത്താന്‍ വൈകിയതിനെത്തുടര്‍ന്ന് ഹാര്‍ബര്‍ സിഐ ഉത്തം കുമാറിന് മെമ്മോ നല്‍കുക മാത്രമാണ് ചെയ്തതെന്ന് പോലീസ് വിശദീകരിച്ചു.

എഎസ്‌ഐ ഉത്തം കുമാര്‍ മുന്‍പും പല തവണ ഡ്യൂട്ടിയ്ക്ക് വൈകി വന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഡ്യൂട്ടിയ്ക്ക് വൈകി വരുന്നവരോട് മേലുദ്യോഗസ്ഥര്‍ വിശദീകരണം ആവശ്യപെടുന്നത് പതിവാണെന്നും ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഉത്തം കുമാറിന്റെ ഭാര്യയുടെ പരാതിയില്‍ കേസെടുത്ത പള്ളുരുത്തി പോലീസ് അന്വേഷണം തുടരുകയാണ്. കാറിലാണ് ഉത്തം കുമാര്‍ പോയിരിക്കുന്നതെന്ന് വ്യക്തതമായിട്ടുണ്ട്. അതിനാല്‍ സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. അധികം വൈകാതെ തന്നെ എഎസ്‌ഐ ഉത്തം കുമാറിനെ കണ്ടൈത്താനാവുമെന്നാണ് പള്ളുരുത്തി പോലീസിന്റെ പ്രതീഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News