കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണ സംഘം ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കും

കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണ സംഘം ഡിജിറ്റൽ തെളിവുകൾ ശേഖരിക്കും. ആർ.എസ്.എസ് പ്രവർത്തകനായ ധർമ്മരാജനുമായി ബി ജെ.പി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേശൻ ഓഫീസ് സെക്രട്ടറി ജി.ഗിരീഷ് എന്നിവർക്കുള്ള ബന്ധം വ്യക്തമാകാനാണ് തെളിവുകൾ ശേഖരിക്കുന്നത്.

അതിനു ശേഷം ഇവരെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യും. കൊടകര ബി.ജെ.പി കുഴൽപ്പണക്കേസിൽ നിർണായക ഘട്ടത്തിലാണ്  അന്വേഷണമെത്തി നിൽക്കുന്നത്. ബി.ജെ.പി സംഘടനാ സെക്രട്ടറി ഗണേശിനേയും ഓഫീസ് സെക്രട്ടറി ഗിരീഷിനേയും  കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

ധർമ്മരാജനുമായി ഇവർക്കുള്ള അടുത്ത ബന്ധത്തെക്കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തത ലഭിച്ചു. എന്നാൽ കുഴൽപ്പണത്തേ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് അറിയില്ലെന്നായിരുന്നു ഇരുവരുടേയും മറുപടി.  ഈ മറുപടി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.

ധർമ്മരാജനുമായുള്ള ബന്ധം വ്യക്തമാകുന്നതിനാണ് അന്വേഷണ സംഘം ഫോൺ സംഭാഷണങ്ങൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നത്. കവർച്ചയ്ക്ക് തൊട്ടു മുൻപും ഇവർ ധർമ്മരാജനുമായി ബന്ധപ്പെട്ടിട്ടുണ്ട്. തേളിവു ശേഖരണത്തിനു ശേഷം അന്വേഷണ സംഘം വീണ്ടും ഇവരെ ചോദ്യം ചെയ്യും.

കൂടുതൽ സംസ്ഥാന നേതാക്കളുടെ പണമിടപാടിനെക്കുറിച്ചും അന്വേഷിക്കും. വരുന്ന ആഴ്ച്ച് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായും നിയമപരമായും ഏറെ നിർണായകമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News