രാഷ്ട്രീയ സാഹചര്യം ഉരുത്തിരിയുമ്പോള്‍ മുന്നണി മാറ്റത്തെ കുറിച്ച് ചര്‍ച്ച നടത്തും: ഷിബുബേബി ജോണ്‍

രാഷ്ട്രീയ സാഹചര്യം ഉരുത്തിരിയുമ്പോള്‍ മുന്നണി മാറ്റത്തെ കുറിച്ച് ചര്‍ച്ച നടത്തുമെന്ന് ആര്‍.എസ്.പി നേതാവ് ഷിബുബേബി ജോണ്‍. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതു കൊണ്ട് മുന്നണി മാറുന്നത് ശരിയല്ല.

കഴിഞ്ഞ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കുണ്ടായ പരാജയം മാത്രമല്ല കോണ്‍ഗ്രസിലെ തര്‍ക്കം തുടരുന്ന സാഹചര്യം കൂടി വിലയിരുത്തി ആര്‍.എസ്.പി മുന്നണി വിടണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷം അണികള്‍ക്കുമുള്ളത്.

അതേസമയം ചവറയിലെ തുടർച്ചയായ രണ്ടാമത്തെ തോൽവിയെ തുടർന്ന് ആർ.എസ്.പി ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ഷിബു ബേബിജോൺ പാർട്ടിയിൽ നിന്ന് അവധി ആവശ്യപ്പെട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News