തൃശൂര്‍ ശക്തന്‍മാര്‍ക്കറ്റ് തുറക്കണമെന്ന ആവശ്യത്തില്‍ ചര്‍ച്ച ഇന്ന്

തൃശൂര്‍ ശക്തന്‍മാര്‍ക്കറ്റ് തുറക്കണമെന്ന ആവശ്യത്തില്‍ ഇന്ന് ചര്‍ച്ച. 11 മണിക്കാണ് വ്യാപാരികളും ജില്ലയിലെ മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, കെ.രാജന്‍ ,ആര്‍.ബിന്ദു എന്നിവര്‍ ചര്‍ച്ച നടത്തുക. ഈ സാഹചര്യത്തില്‍ മാര്‍ക്കറ്റ് തുറക്കേണ്ടെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം.

എന്നാല്‍ മൂവായിരത്തോളം കുടുംബങ്ങളാണ് തൃശ്ശൂര്‍ ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റിനെയും പലചരക്കു മാര്‍ക്കറ്റിനെയും ആശ്രയിച്ച് ജീവിക്കുന്നത്.

അഞ്ഞുറോളം സ്ഥാപനങ്ങള്‍ ഇവിടെയുണ്ടെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വാദം. പഴം പച്ചക്കറി,പലവ്യഞ്ജനം എന്നിവ വില്‍ക്കുന്ന 500 കടകളാണ് തൃശൂര്‍ ശക്തൻ മാര്‍ക്കറ്റില്‍ ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here